അബുദാബിയില്‍ സ്‌ഫോടനം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍

അബുദാബി മുസഫയില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകള്‍ ഉണ്ടായിരുന്നത്.

അതേസമയം ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. ഇതിനിടെ ഡ്രോണ്‍ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്. ഡ്രോണ്‍ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി വാം (WAM) റിപ്പോര്‍ട്ട് ചെയ്യുന്നു.