കോടികള്‍ കട ബാധ്യത ; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമം എന്ന് റിപ്പോര്‍ട്ടുകള്‍. പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകള്‍ക്ക് ആണ് ?ക്ഷാമം. ടെണ്ടര്‍ നല്‍കിയിരുന്ന കേരള ഡ്ര?ഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സെപ്റ്റംബര്‍ മുതല്‍ വിതരണം നിര്‍ത്തിയതാണ് തിരിച്ചടിയായത്.നോര്‍മല്‍ സലൈന്‍ ,കയ്യുറ അടക്കം സാധനങ്ങളും സ്റ്റോക്ക് വളരെ കുറവാണ്. പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെങ്കിലും പല സ്‌കീമുകളിലായി കോര്‍പറേഷന്‍ മരുന്ന് കമ്പനികള്‍ക്ക് 240 കോടിയിലേറെ രൂപ നല്‍കാനുള്ളതിനാല്‍ പല കമ്പനികളും ടെണ്ടറില്‍ പങ്കെടുക്കുമോ എന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞ തവണ കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ വിവിധ കമ്പനികള്‍ പാരസെറ്റമോള്‍ നല്‍കുന്നതിനുള്ള ടെണ്ടറില്‍ പങ്കെടുത്തെങ്കിലും കുറഞ്ഞ വില ക്വാട്ട് ചെയ്ത കേരള ഡ്ര?ഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് തന്നെ ടെണ്ടര്‍ കിട്ടി. എന്നാല്‍ ?ഗുളിക ഉല്‍പാദനത്തിനുള്ള രാസ പദാര്‍ഥങ്ങള്‍ക്ക് വില ഉയര്‍ന്നതോടെ കെ എസ് ഡി പി ഉല്‍ദാനം തന്നെ നിര്‍ത്തി. സെപ്റ്റംബറില്‍ മെഡിക്കല്‍ കോര്‍പറേഷന് പാരസെറ്റമോള്‍ നല്‍കുന്നതും നിര്‍ത്തി. കൊവിഡ് കൂടിതോടെ പലയിടത്തും പാരസെറ്റമോള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി . ഡെല്‍റ്റ , ഒമിക്രോണ്‍ വ്യാപനം ഉണ്ടായതോടെ വീണ്ടും ടെണ്ടര്‍ വിളിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇതിനോടകം സംഭരണം നടത്തിയതിനാല്‍ കേരളത്തിന് ആവശ്യമായ പാരസെറ്റമോള്‍ ഉടന്‍ കിട്ടുമോ എന്നാണ് ആശങ്ക.മാത്രവുമല്ല ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മരുന്നെത്താന്‍ 45 മുതല്‍ 50 ദിവസം വരെ എടുക്കും. മൂന്നാം തരം?ഗവും അതിതീവ്ര വ്യാപനവും പ്രശ്‌നമായ കേരളത്തിനത് കൊവിഡ് ചികില്‍സയിലടക്കം വലിയ തിരിച്ചടി ഉണ്ടാക്കും.

ഡ്രിപ്പ് നല്‍കുന്നതിനുള്ള നോര്‍മല്‍ സലൈന്‍ ഇനി ആകെ സ്റ്റോക്കുള്ളത് വളരെ കുറച്ച് മാത്രം. സെപ്റ്റംബര്‍ മുതല്‍ കരുതല്‍ ശേഖരമടക്കം കുറഞ്ഞെങ്കിലും അധികതര്‍ അത് കാര്യമാക്കിയില്ലെന്നത് വലിയ പ്രശ്‌നം ആയി. കിടത്തി ചികില്‍സയിലും ഐ സി യുകളിലുമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള സ്റ്റോക്ക് രണ്ടാഴ്ചത്തേക്ക് പോലും തികയില്ലെന്ന് ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര ഘട്ടം വന്നാല്‍ ആശുപത്രികളുടെ ഫണ്ട് ഉപയോ?ഗിച്ച് കാരുണ്യയില്‍ നിന്നടക്കം ലോക്കല്‍ പര്‍ച്ചേസ് നടത്തേണ്ടി വരും . എന്നാല്‍ അതിനുള്ള സാമ്പത്തികം എത്ര ആശുപത്രികള്‍ക്കുണ്ടെന്ന ചോദ്യവും കാരുണ്യയിലടക്കം ഇത്രയധികം നോര്‍മല്‍ സലൈന്‍ ഉണ്ടാകുമോ എന്നതും പ്രശ്‌നമാണ്. അതേസമയം ഇക്കഴിഞ്ഞ 5ാം തയതി 20 ലക്ഷം നോര്‍മല്‍ സലൈന് കൂടി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.

ഇതിനൊപ്പമാണ് കയ്യുറയുടെ കാര്യം . ഉള്ളത് വളരെ കുറച്ച് സ്റ്റോക്ക് . പുതിയ ഓര്‍ഡര്‍ ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ വഴി കയ്യുറ കൂടുതല്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ കൊവിഡ്കാല പര്‍ച്ചേസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ശക്തമാകുന്നതിനാല്‍ പര്‍ച്ചേസ് ഓര്‍ഡറുകളിലടക്കം ഒപ്പിടാനും ഉദ്യോ?ഗസ്ഥര്‍ക്ക് ഇരുമനസാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ടെണ്ടര്‍ ആശുപത്രികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിനാ്‌റെ നടപടിക്രമങ്ങളിലും മെല്ലെപ്പോക്കാണ്. കൊവിഡ് വ്യാപനം കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്നുണ്ട്

കൊവിഡുമായി ആശുപത്രിയില്‍ ചികില്‍സക്കെത്തുന്ന പലരും മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മാത്രം പ്രോട്ടോക്കോള്‍ പാലിച്ച് ഈ മരുന്ന് ഉപയോ?ഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ പല സ്‌കീമുകളിലായി വിവിധ കമ്പനികള്‍ക്ക് 240 കോടി രൂപയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നല്‍കാനുള്ളത് . കാരുണ്യയിലേക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങിയ നിലയില്‍ 100കോടിക്ക് മേല്‍ കമ്പനികള്‍ക്ക് കൊടുക്കാനുണ്ട്. അതുകൊണ്ട് തന്നെ പല കമ്പനികളും പുതിയ ടെണ്ടറില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്.

എന്നാല്‍ എന്‍എച്ച് എം , സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ , ആരോ?ഗ്യവകുപ്പ് , മെഡിക്കല്‍ കോളജുകള്‍ , ആര്‍ സി സി എന്നിവ കെ എം എസ് സി എല്ലിന് 130 കോടി രൂപ നല്‍കാനുണ്ട്. ഇത് തിരികെ കിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ പല ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല . ഈ പണം കിട്ടുന്ന മുറയ്ക്ക് കമ്പനികളുടെ ബാധ്യത തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍.അതേസമയം നിലവില്‍ മരുന്നിന് ക്ഷാമമില്ലെന്നും പ്രശ്‌നം ഉള്ളിടത്ത് അധിക സ്റ്റോക്കുള്ള ഇടങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കുന്നുണ്ടെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജന്‍  പ്രതികരിച്ചു. കഴിഞ്ഞ ടെണ്ടറിലെ മൂന്നാം ഘട്ട മരുന്ന് വിതരണം കമ്പനികള്‍ നടത്തുന്നുണ്ടെന്നും അതിനാല്‍ പൂര്‍ണമായും ക്ഷാമത്തിലേക്ക് പോകില്ലെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.