ഗുണ്ടാ പക ; കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
ഗുണ്ടാപകയില്‍ ഞെട്ടി വീണ്ടും കേരളം. കോട്ടയത്തു ആണ് സംഭവം 19 കാരനായ യുവാവിനെ തല്ലിക്കൊന്ന ശേഷം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ട് പോയ് മൃതദേഹം ഇടുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ ഡി ജോമോന് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രതി കെ ഡി ജോമോന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഷാന്‍ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഇസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ നേരത്തേ സ്റ്റേഷനിലെത്തിയിരുന്നു. ജോമോന് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ മൃതദേഹവുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് എത്തിയശേഷം, താന്‍ ഒരാളെ കൊലപ്പെടുത്തിയെന്നും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ജോമോന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇയാളെ പിന്തുടര്ന്ന് പിടികൂടി.കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ ഷാന്‍ എതിര് ഗുണ്ടാ സംഘത്തില്‍ പെട്ട ആളാണ് എന്നും അവരുടെ താവളം കണ്ടുപിടിക്കാന്‍ വേണ്ടിയാണു ഇയാളെ തട്ടിക്കൊണ്ടു പോയ് കൊലപ്പെടുത്തിയത് എന്നുമാണ് ജോമോന് പറയുന്നത്.നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സമീപകാലത്ത് കോട്ടയം നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങള്‍ വ്യാപകമായതായി പരാതിയുണ്ടായിരുന്നു.