പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കെ.സി.എസ്.സി ബാസലിന് നവ നേതൃത്വം

Kബാസല്‍: 2012-ല്‍ സ്വിറ്റസര്‍ലന്‍ഡിലെ ബാസലില്‍ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമാകാന്‍ ആരംഭിച്ച കേരള കള്‍ചറല്‍ സ്പോര്‍ട്സ് ക്ലബിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു.

സിബി തോട്ടുകടവില്‍ (പ്രസിഡന്റ്), ലാലു ചിറക്കല്‍ (ജനറല്‍ സെക്രട്ടറി), ബെന്നി മുട്ടാപ്പള്ളില്‍ (ഖജാന്‍ജി) ഡേവിസ് കിരിയാന്തന്‍ (ജോയിന്റ് സെക്രട്ടറി), ജസ്റ്റിന്‍ പുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ബിന്‍ജിമോന്‍ എടക്കര (പി.ആര്‍.ഒ), എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ് വെട്ടിക്കാട്ട്, മാത്യു കുരിയ്ക്കല്‍, തോമസ് ചിറ്റാട്ടില്‍, വിനോദ് ലൂക്കോസ്, തോമസ് മാത്യു എന്നിവരും നിയമിതരായി.

സംഘടനയുടെ യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ മിക്‌സഡ് വോളീബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 9ന് നടക്കും. സംഘടനയുടെ വനിതാ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഏയ്ഞ്ചല്‍സ് ചാരിറ്റി ഗ്രൂപ്പും ജീവകാരുണ്യ പ്രവര്തങ്ങള്‍ക്കു മാത്രമായി പദ്ധതികള്‍ ആവിഴ്ക്കരിക്കുന്നുണ്ട്.