നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി. നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാന്‍ അനുമതി നല്‍കി. നിലീഷ, കണ്ണദാസന്‍, ഉഷ, സുരേഷ്, എന്നിവരെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. സത്യമൂര്‍ത്തിയെ ഈ മാസം 25 ന് വിസ്തരിക്കും. വിചാരണ കോടതിയാണ് അനുമതി നല്‍കിയത്. ഇതിനിടെ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷന്‍ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.