ബിഷപ്പ് ഫ്രാങ്കോ എങ്ങനെ നിരപരാധിയായി ? ; ഫ്രാങ്കോ മുളയ്ക്കല്‍ കേസ്സില്‍ കോടതി കണ്ടെത്തിയ സത്യങ്ങള്‍

ഏറെ വിവാദമായ ഒരു കേസ് ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു സംഭവം. നീതി ലഭിക്കാന്‍ വേണ്ടി കന്യാസ്ത്രീയും കൂട്ടരും സമര പരിപാടികളുമായി രംഗത് വന്നതിനു ശേഷമാണ് കേസില്‍ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത് തന്നെ. ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസില്‍ അതിലും വിവാദമായിട്ടാണ് അതിന്റെ വിധി വന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

വിധിക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് ഇപ്പോഴും എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നത്. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തില്‍ മലയാളികള്‍ ഒന്നാകെ ബിഷപ്പ് കുറ്റക്കാരന്‍ ആണെന്നു വിധി എഴുതിയപ്പോള്‍ കോടതിയും ആ വഴിക്ക് സഞ്ചരിക്കും എന്നാണ് മലയാളി കരുതിയത്. എത്ര വിവാദമായ കേസ് ആണ് എങ്കിലും കോടതിക്ക് വേണ്ടത് തെളിവാണ്. ആ തെളിവുകളുടെ അഭാവവും കെട്ടിച്ചമച്ച തെളിവുകളും സാക്ഷി മൊഴികളും ചാനല്‍ ചര്‍ച്ചകളില്‍ ഏവരും വിശ്വസിക്കും എന്ന് കരുതി അതൊക്കെ കോടതിയുടെ മുന്നില്‍ പോയി പറഞ്ഞാല്‍ എന്താകും സ്ഥിതി എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ഫ്രാങ്കോ കേസ്.

കേസിന്റെ വിധിയെ മുന്‍നിര്‍ത്തി അഡ്വക്കേറ്റ് ദീപക് ട്വിങ്കിള്‍ സനല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ച പോസ്റ്റ് ആണ് ഈ വാര്‍ത്തയ്ക്ക് ആധാരം. കേസിന്റെ വിധി വന്ന അന്ന് മുതല്‍ ദിവസങ്ങളോളം ആകെ 287 പേജ് വരുന്ന വിധി ന്യായം മുഴുവനും പഠിച്ചു തയ്യാറാക്കിയ ലേഖനത്തില്‍ കോടതിയുടെ കണ്ടെത്തലുകള്‍ എല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്സില്‍ കോടതി കണ്ടെത്തിയ സത്യങ്ങള്‍ ??
കഥ തുടങ്ങുന്നു.??
——————————
2017, ഫെബ്രുവരിയിലെ ഒരു സുപ്രഭാതം,??
ഡല്‍ഹിയില്‍ നിന്നും 8 മണിക്കൂര്‍ യാത്ര ചെയ്ത് ജയ ജലന്തറില്‍ എത്തിയത് എം.ജെ കോണ്‍ഗ്രിഗേഷന്‍ അധികാരി മദര്‍ റെജീനയെ കാണാന്‍ വേണ്ടിയായിരുന്നു. കുറുവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ കന്യാസ്ത്രീ മഠത്തിലെ മദര്‍ സുപ്പീരിയറിനെ കുറിച്ച് പരാതി പറയാനായിരുന്നു സന്ദര്‍ശനം. അവരും ജയയുടെ ഭര്‍ത്താവ് ആനന്ദും തമ്മിലുള്ള അവിഹിതബന്ധം തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി ജയ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അവര്‍ക്കെതിരെ വേണ്ട നടപടി കള്‍ എടുക്കണം. അവര്‍ ജയയുടെ ഫസ്റ്റ് കസിന്‍ ആണ്, എന്നിട്ടാണ് അവര്‍ ഇങ്ങനെ ചെയ്തത്. നടപടി എടുത്തില്ലെങ്കില്‍ ജയ മീഡിയയെ അറിയിക്കും എന്ന് ഭീഷണി സ്വരത്തില്‍ തന്നെ മദര്‍ റെജീനയോട് പറഞ്ഞു. എന്നാല്‍ പരാതി എഴുതി നല്‍കുവാന്‍ റെജീന ആവശ്യപ്പെ ട്ടു. നാളെ മാറ്റി പറഞ്ഞാലോ, അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ വരിയില്‍ ഒതുക്കാവുന്ന കാര്യങ്ങള്‍ അല്ലാത്തതുകൊണ്ട്, ജയ ഡല്‍ഹിയില്‍ ചെന്ന് പത്തുപതിനഞ്ച് പേജില്‍ വളരെ വിശദമായി തന്നെ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് സ്‌കാന്‍ ചെയ്ത കത്ത് ജലന്തറിലെ മദര്‍ റെജീനയ്ക്ക് വേണ്ടി ഇ-മെയില്‍ അയ ച്ചു. കുറ്റം ആരോപിച്ചിരിക്കുന്നത് കോണ്‍ഗ്രിഗേഷന്റെ മുന്‍കാല മദര്‍ജ നറലായ കന്യാസ്ത്രിയെക്കുറിച്ചാണ്. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ച് പോയ മദര്‍ റെജീന ബിഷപ്പിന് ഇ-മെയില്‍ കൈമാറി. അതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്, 2017 നവംബര്‍ 10-ന് ബിഷപ്പ് ഒരു എന്‍ക യറി ഓര്‍ഡര്‍ ചെയ്തു. അന്ന് മുതലാണ് കേരളം ഉറ്റു നോക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കുറുവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മദര്‍ സുപ്പീരിയറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ ഭിക്കുന്നത്. അതു ഒരു വല്ലാത്ത കഥയാണ്.?????

2017 മാര്‍ച്ചായപ്പോള്‍ ബിഷപ്പ് എന്‍ക്വയറി നടത്തിയെന്ന് മാത്രമല്ല, പിന്നെയും കാലതാമസം നേരിട്ടപ്പോള്‍ ആയപ്പോള്‍, റിമൈന്‍ഡറും കൂടി കൊടുത്തു. മദര്‍ സുപ്പീരിയറിനും കന്യാസ്ത്രീ മഠത്തിലെ മറ്റു കന്യാ സ്ത്രീകള്‍ക്കും ബിഷപ്പാണ് അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ഒരേ ഒരു വ്യക്തി എന്നു മനസ്സിലായി. അതിനാല്‍ അയാളെ എങ്ങനെ എങ്കിലും അധികാര സ്ഥാനത്തു നിന്നും മാറ്റണം. മദര്‍ സുപ്പീരിയറും അനുപമ സിസ്റ്ററും ചേര്‍ന്ന് ഫ്രാങ്കോ ബിഷപ്പിന് കത്ത് എഴുതി. ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്താല്‍ ബിഷപ്പിന്റെ പേരെ ഴുതി വെച്ചിട്ടു ഞങ്ങള്‍ ആത്മഹത്യ ചെയ്യും. ബിഷപ്പ് ഈ കത്ത് ജലന്തര പോലീസിന് കൈമാറി. 2017 നവംബര്‍ 30-ന് രണ്ട് പേരെയും ജലന്തര്‍ പോലീസ് വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. അതിന് ശേഷം ബിഷപ്പിനെ തട്ടിക്കാണ്ട് പോയി വധിക്കും എന്ന് മദര്‍ സുപ്പീരിയറിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തി. ബിഷപ്പിന് വേണ്ടി സഭയുടെ പിആര്‍ഒ പീറ്റര്‍ കാവുംപുറം കോട്ടയം ഡിവൈഎസ്പിയ്ക്ക് പരാതി കൊടുക്കുക യും, കുറുവിലങ്ങാട് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും അതില്‍ മദര്‍ സുപ്പീരിയറും അവരോടൊപ്പം നിന്ന് അഞ്ച് കന്യാസ്ത്രികളും (പിന്നീട് പ്രോസിക്യൂഷന്‍ സാക്ഷികള്‍) അവരുടെ ബന്ധുക്കളും പ്രതി കളാണ്. അവരെ പോലീസ് വിളിപ്പിച്ചു. പിന്നെ അവരെല്ലാം ഒത്ത് ഒരു മിച്ച് ആലോചിച്ച് വക്കീലിനെ കാണുന്നു. പിന്നീട് കഥ മാറുന്നു.??

അവിടെ വച്ച് ആദ്യമായി ബിഷപ്പ്, മദര്‍ സുപ്പീരിയറിനെ ബലാല്‍സംഗം ചെയ്തതായിട്ടുള്ള പരാതി 2018 ജൂണ്‍ 27-ന് കോട്ടയം ഡിവൈഎസ്പിയ്ക്ക് മദര്‍ സുപ്പീരിയര്‍ കൈമാറി. ബീഹാറില്‍ സ്വന്ത മായി ഒരു റീജിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും അതിന് കീഴില്‍ കുറുവിലങ്ങാട് മഠവും അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും അനുവദിക്കണ മെന്നുള്ള ആവശ്യവും ബിഷപ്പ് നിരാകരിച്ചത് മദര്‍ സുപ്പീരിയറിനും മറ്റു കന്യാസ്ത്രീകള്‍ക്കും വലിയ തിരിച്ചടിയായി. ബിഷപ്പിനെ പാഠം പഠിപ്പിച്ച് സര്‍വ്വ സ്വാതന്ത്ര്യത്തോടെ മഠത്തില്‍ വിഹരിക്കുവാന്‍ ബലാല്‍സംഗ പരാതി അല്ലാതെ മറ്റൊന്നും മദര്‍ സുപ്പീരിയറിനും സംഘ ത്തിനും മുമ്പില്‍ ഉണ്ടായിരുന്നില്ല. കൂടാതെ 40 കോടി ചിലവിട്ട് മദര്‍ സുപ്പീരിയര്‍ പടുത്തുര്‍ത്തിയ വീട്, മഠത്തിലെ കാശ് അടിച്ചു മാറ്റി ഉണ്ടക്കിയതാണെന്ന് കിംവദന്തി ജലന്തറിലെ ബിഷപ്പിന്, അതായത് ഫ്രാങ്കോ മുളയ്ക്കലിന് മുമ്പുണ്ടായിരുന്ന ബിഷപ്പിന്റെ കാതിലും എത്തിയിരുന്നു. സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ അടുത്ത കാലത്ത് അടുക്കള നവീ കരിച്ചതിന് 8 ലക്ഷം രൂപ ചിലവായ കണക്ക് ഉള്‍പ്പെടെ സകല കണക്കു കളും ഫ്രാങ്കോ മുളയ്ക്കലിന് മുമ്പില്‍ എത്തിക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. അതിനൊരു അവസാനം വേണമെന്ന് മദര്‍ സുപ്പീരിറും സംഘവും തീരുമാനിച്ചു.????????

കോടതി സത്യം കണ്ടെത്തിയത് എങ്ങനെ?
1. നാല് വര്‍ഷത്തെ കാലതാമസം 2014 മെയ് മുതല്‍ 2016 സെപ്റ്റംബര്‍ വരെ 13 തവണയാണ് അസ്സല്‍ വാദിയായ മദര്‍ സുപ്പീരിയറിനെ ഫ്രാങ്കോ ബിഷപ്പ് ബലാല്‍സംഗം ചെയ്തതായി ഇര ആരോപിക്കുന്നത്. എന്നാല്‍ പോലീസില്‍ കംപ്ലയിന്റ് കൊടുക്കുന്നത് 27.06.2018-ല്‍ ആണ്.. പോലീ സില്‍ പരാതി സമര്‍പ്പിക്കാന്‍ നാലു വര്‍ഷത്തെ കാലതാമസം എന്തു കൊണ്ടു സംഭവിച്ചു എന്നത് വിശ്വാസയോഗ്യമായി വിശദീകരിക്കുവാന്‍ അസ്സല്‍ വാദിക്ക് കഴിഞ്ഞില്ല. മാത്രവുമല്ല, കോടതിയില്‍ ഹാജരാക്കിയ പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം തന്നെ ലൈംഗിക ആക്രമണം ഉണ്ട ന്നറിയുന്നത് എഫ്‌ഐആര്‍ ആയതിനുശേഷം മാത്രമാണ്. ലൈംഗിക ആക്രമണം നടന്നതായി ഞാന്‍ എന്റെ സുഹൃത്തുക്കളോടും സഹോദര ങ്ങളോടും പോലീസില്‍ പറയുന്നതിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എന്ന് അസ്സല്‍ വാദി കോടതി മുമ്പാകെ പറഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം, കോടതിയില്‍ വന്ന് കൈമലര്‍ത്തി.??

2. പ്രധാന തെളിവുകള്‍ പ്രോസിക്യൂഷന്‍ മുക്കി :

കേസിലെ പ്രധാന തെളിവായ, ജയ ജലന്തര്‍ സഭാ മേലധികാരി സിസ്റ്റര്‍ റെജീനയ്ക്ക് അയച്ച, അസ്സല്‍ വാദി (ഇരയ്‌ക്കെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ടുള്ള ഇ-മെയില്‍ പ്രോസിക ഷന്‍ ഹാജരാക്കിയില്ല. പക്ഷേ പ്രതിഭാഗം എല്ലാ അധികാരതയോടും കൂടി കോടതി മുമ്പാകെ ഹാജരാക്കി. അസ്സല്‍ വാദിയുടെ അസ്സല്‍ സ്വ ഭാവം പുറത്ത് കൊണ്ടു വന്നു.??

3. നമ്പര്‍: 20 സെന്റ് ഫ്രാന്‍സിസ് മിഷനില്‍ നടന്നത് ആരും അറിഞ്ഞില്ല.
സെന്റ് ഫ്രാന്‍സിസ് മിഷന്‍, കുറുവിലങ്ങാട് എന്ന കന്യാസ്ത്രി മറത്തിലെ റൂം നമ്പര്‍ 20യിലാണ് പതിമൂന്ന് ബലാല്‍സംഗങ്ങളും നടന്ന തായിട്ട് അസ്സല്‍ വാദി ആരോപിക്കുന്നത്. എന്നാല്‍ റൂം നമ്പര്‍ 20യുടെ നേരെ എതിരെ കന്യാസ്ത്രികളുടെ മറ്റൊരു മുറിയുണ്ട്. കൂടാതെ തൊട്ട ടുത്തായി (ഓള്‍ഡ് ഏജ് ഹോം) വൃദ്ധസനവും ഉണ്ട്. പക്ഷേ ഇവരാരും തന്നെ അസാധാരണമായ ഒരു ശബ്ദവും കേട്ടതായി കോടതിയിലോ പോലീസിലോ മൊഴി പറഞ്ഞിട്ടില്ല.??

4. മൊഴിയിലെ വ്യത്യാസം
വിവിധ ഘട്ടങ്ങളില്‍ കൊടുത്ത പരാതികളില്‍ എവിടെയും ലൈംഗിക അക്രമം ഉണ്ടായതായി പറഞ്ഞിട്ടില്ല. FIS, FIR മജിസ്‌ട്രേ റ്റിന് കൊടുത്ത മൊഴി ഇവയില്‍ എല്ലാം തന്നെ പരാതിക്കാരിയുടെ മൊഴി കളില്‍ പൊരുത്തകേടുകള്‍ ധാരാളം ഉണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ പറ ഞ്ഞാല്‍ പൊരുത്തക്കേടുകള്‍ മാത്രം സുപ്രീംകോടതിയുടെ ഏറ്റവും പുതിയ വിധികള്‍ അനുസരിച്ച്, പരാതിക്കാരിയുടെ മൊഴിയില്‍ പൊരു ത്തക്കേടുകള്‍ ഇല്ലാതിരുന്നാല്‍, അതായത് FIS ലും FIR ലും മജിസ്‌ട്രേ റ്റിന് മുമ്പില്‍ കൊടുക്കുന്ന രഹസ്യ മൊഴിയിലും അവസാനം തെളിവ് സമയത്ത് കോടതിയില്‍ കൊടുക്കുന്ന മൊഴിയിലും വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെ ഒരേ രീതിയില്‍ മൊഴി കൊടുത്താല്‍ പ്രതി ശിക്ഷ അര്‍ഹിക്കു ന്നു എന്നാണ്. ഇവിടെ പോലീസിന് കൊടുക്കുന്ന പരാതിക്ക് മുമ്പ് സഭാ മേധാവികള്‍ക്ക് കൊടുത്ത മൊഴിയിലും FIS, FIR, മജിസ്‌ട്രേറ്റിന് മുമ്പില്‍ കൊടുത്ത മൊഴി, അവസാനം കോടതിയില്‍ കൊടുത്ത മൊഴി, ഇതിലെല്ലാം പല പല സംഭവങ്ങളും ആരോപണങ്ങളുമാണ് ഉന്നയിച്ചിരി ക്കുന്നത്. പോലീസിനും പ്രോസിക്യൂഷനും തെറ്റ് പറ്റിയാലും ബാധിക്ക പ്പെട്ട വാദിക്ക് തെറ്റ് പറ്റില്ലല്ലോ. സത്യത്തിന്റെ ഒരംശം പോലും വാദിക്ക് (മദര്‍ സുപ്പീരിയറിന്) ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്.??

5. മെഡിക്കല്‍ റിക്കോര്‍ഡിലെ പിഴവുകള്‍
ഒരു ബലാല്‍സംഗ കേസ്സിലെ ഏറ്റവും വലിയ എവിഡന്‍സാണ്. മെഡിക്കല്‍ എവിഡന്‍സിന് കോട്ടയം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍ കോടതി മുമ്പാകെ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫി ക്കറ്റുകളില്‍ NO PENILE PENETRATION എന്നാണ് രേഖപ്പെടു ത്തിയത്. എന്നാല്‍ കന്യാചര്‍മ്മം കീറിമുറിഞ്ഞതായി കാണപ്പെട്ടു. പക്ഷെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ NO PENILE PENETRATION എന്ന ഭാഗത്ത് വായിക്കാന്‍ പറ്റാത്ത വിധം തിരുത്തല്‍ വരുത്തിയിരുന്നു. പക്ഷേ പ്രതിഭാഗം ഇതിന്റെ കാര്‍ബണ്‍ പകര്‍പ്പ് അടിയന്തിരമായി മെഡിക്കല്‍ കോളേജില്‍ നിന്ന് കോടിതയില്‍ വരുത്തി പരിശോധിച്ചപ്പോള്‍ NO PENILE PENETRATION എന്ന ഭാഗം യാതൊരു തിരുത്തലുമി ല്ലാതെ വ്യക്തമായി എഴുതിയിട്ടുണ്ട്. കന്യാചര്‍മ്മം കീറി മുറിക്കപ്പെട്ടത് കേസ്സിന്റെ മൂലകാരണമായ വാദിയുടെ ഫസ്റ്റ് കസിന്‍ ജയയുടെ ഭര്‍ത്താ വുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടതിന്റെ ഫലമയിട്ടാവാം എന്ന് പ്രതി ഭാഗം വാദിച്ച് കോടതിയുടെ സംശയം ദുരീകരിച്ചു.??

6. ഡിജിറ്റല്‍ തെളിവുകള്‍
പ്രോസിക്യൂഷന്‍ കേസ്സ് പ്രകാരം മദര്‍ സുപ്പീരയര്‍ ആദ്യമായി പീഡി ക്കപ്പെടുന്നത് 2014 മെയ് അഞ്ച്, രാത്രി 11 മണിക്കാണ്. പിറ്റേദിവസം രാവിലെ ഫ്രാങ്കോ ബിഷപ്പും മദര്‍ സുപ്പീരിയറും (പ്രതിയും വാദിയും ചിരിച്ച് ഉല്ലസിച്ച് സന്തോഷത്തോടെ മദര്‍ സുപ്പീരിയറുടെ സഹോദരി യുടെ മകന്റെ മതപരമായ ചടങ്ങിന് പങ്കെടുത്ത വീഡിയോ ഹാജരാക്കി. അതിലൊന്നും തന്നെ തലേ ദിവസം രാത്രി, ക്രൂരമായ ലൈംഗിക പീഡനം നടന്നതിന്റെ യാതൊരു വെറുപ്പോ സങ്കടമോ വാദിയില്‍ കണ്ടില്ല. മറിച്ച് വളരെ സന്തോഷത്തോടെയാണ് ഇരുവരും പെരുമാറിയത് എന്ന് കോടതി കണ്ടെത്തി.??

7. ഇര വെറും ഒരു കന്യാസ്ത്രീ അല്ല
കേസ്സില്‍ ഉള്‍പ്പെട്ട ഇര വാദി) യാതൊരു അധികാരവും ഇല്ലാത്ത ഒരു പാവം കന്യാസ്യത അല്ല. ഇന്ത്യയില്‍ അഞ്ചാറ് മഠങ്ങള്‍ ഉള്ള ഒരു കോണ്‍ഗ്രിഗേഷന്‍, അതിന്റെ മദര്‍ ജനറല്‍ ആയി ഒമ്പത് വര്‍ഷം സേവനം അനുഷ്ഠിച്ച ആളാണ്. അങ്ങനെ ഒരാളെ ഒച്ചവെച്ചും ഭിഹണി പ്പെടുത്തിയും പീഡിപ്പിക്കാം എന്നു പറയുന്നത് വിശ്വസിക്കാന്‍ മുദ്ധിമു ട്ടാണ്. കന്യാസ്ത്രീ മഠത്തിലെ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ തേങ്ങുന്ന ഒരു ഹൃദയവുമായി ജീവിച്ച അഭയയെ പോലൊരു കന്യാസ്ത്രീ അല്ല എന്ന് ചുരുക്കം.??

8. മഠത്തിലെ ക്രോണിക്കിളിലും പിഴവ്
ഫ്രാങ്കോ ബിഷപ്പ് 13 തവണയും മദര്‍ സുപ്പീരിയറിനെ പീഡിപ്പിച്ചു എന്ന് പറയുന്നത് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചാണ്. 2014 മുതല്‍ 2016 വരെ ഈ സമയത്ത് ഫ്രാങ്കോ ബിഷപ്പ് അവിടെ (സ്റ്റേ) താമ സിച്ചിരുന്നതായ മഠത്തിലെ ക്രോണിക്കിളില്‍ (മഠത്തിലെ രേഖ) ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബിഷപ്പ് അവിടെ മഠത്തില്‍ സ്റ്റേ ചെയ്തിരുന്നു എന്ന് തെളിയിക്കാന്‍ രേഖകള്‍ കൊണ്ടോ സാക്ഷി മൊഴികളെ കൊണ്ടോ തെളിയിക്കുവാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ??

9. പ്രധാന തെളിവായ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ആക്രി കടയില്‍
ഫ്രാങ്കോ ബിഷപ്പും മദര്‍ സുപ്പീരിയറിനെ മൊബൈല്‍ ഫോണി ലൂടെയും ഇ-മെയിലിലൂടെയും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു എന്നാണ് മദറിന്റെ മൊഴികളില്‍ ഒന്ന്. എന്നാല്‍ അത് എവിടെ? എന്ന ചോദ്യത്തിന് ആരേലും കണ്ടാല്‍ കുടുംബത്തിന് ചീത്തപേര് ആകും എന്നു കരുതി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ആക്രിക്കടയില്‍ കൊണ്ടു പോയി വിറ്റു എന്നാണ് ഇരയുടെ വിചിത്രമൊഴി. കോടതി ഇരയെ അവിശ്വസിക്കാന്‍ മറ്റെന്തെങ്കിലും കൂടുതല്‍ വേണോ???

10. കൂറു മാറാത്ത സാക്ഷികള്‍
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 39 സാക്ഷികളും, പ്രതിക്കനുകൂല മുറല കൂറ് മാറിയില്ല, എന്നതാണ് ഈ കേസ്സിന്റെ പ്രത്യേകത. സാക്ഷി കള്‍ പോലീസ് പഠിപ്പിച്ച മൊഴികള്‍ അത് പോലെ കോടതിയില്‍ വന്ന് മൊഴി നല്‍കിയെങ്കിലും മിടുക്കരായ പ്രതിഭാഗം അഡ്വക്കേറ്റിന്റെ ക്രോസ് എക്‌സാമിനേഷനില്‍ പിടിച്ച് നില്‍ക്കുവാന്‍ പോലീസ് സാക്ഷികള്‍ക്ക് സാധിച്ചില്ല. ബിഷപ്പിന്റെ അധികാരവും സ്വാധീനവും സമ്പത്തും ഉപയോഗിച്ച് കേസ്സ് അട്ടിമറിച്ചുവെന്ന മാധ്യമ ജഡ്ജിമാരുടെ ആരോപ ണത്തിന്റെ മുന ഒടിക്കുവാന്‍ ഇതില്‍പരം എന്താണ് വേണ്ടത്? പ്രോസി
ക്യൂഷന്‍ ചാര്‍ത്തിയ 7-കുറ്റങ്ങളും കോടതി വിധിയില്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടി ക്കേണ്ടി വരില്ല എന്ന് ഇടയ്ക്ക് ഇടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജ യന്‍ പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുന്നു.??

11. റിപ്പോര്‍ട്ടില്‍ ചാനലിന്റെ സംഭാവന
ഈ വിധിയില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ ഒന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകന്‍ അഭിലാഷ് മോഹന്റെ മൊഴി. അദ്ദേഹം ഈ കേസ്സിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ അനുപ മയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ വീഡിയോ കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചു. എന്നിട്ട് ചോദിച്ചു, ”ഈ വീഡിയോ ആധികാരി കത ഉള്ളതാണോ?” ഇതില്‍ എഡിറ്റിംഗോ മോര്‍ഫിംങ്ങോ അങ്ങനെ വല്ലതും ഉണ്ടോ? അഭിലാഷ് മോഹന്‍ പറഞ്ഞു, ”ഇല്ല ഇത് ആധികാരി കത ഉള്ളത് തന്നെയാണ്. എന്റെ മുമ്പില്‍ പറഞ്ഞതു തന്നെയാണ് ഇതൊക്കെ കോടതി പറഞ്ഞു. ”നിങ്ങള്‍ക്ക് പോകാം.” അഭിലാഷ് മോഹന്‍ അന്തം വിട്ടു ഇതു ചോദിക്കാനാണോ എന്നെ ഇത് ഇടം വരെ വിളിച്ചു വരുത്തിയത്. പക്ഷേ ആ ഇന്റര്‍വ്യൂവില്‍ അഭിലാഷ് ഒരു ചോദ്യം ചോദിച്ചിരുന്നു. ”ഒരാള്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെങ്കില്‍, അയാള്‍ പ്രശ്‌നം സെറ്റില്‍ ചെയ്യാനല്ലേ ശ്രമിച്ചു. അവര്‍ക്കെതിരെ നടപടിക്ക് ശ്രമിക്കുമോ” അനുപമയുടെ ഉത്തരം പ്രശ്‌നങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ ബിഷപ്പ് തയ്യാര്‍ ആകാത്തതു കൊ ണ്ടാണ് ഞങ്ങള്‍ കേസ്സിലേക്ക് പോയത്. ഈ ചോദ്യത്തിന്റെ ഉത്തര ത്തില്‍ എല്ലാം ഉണ്ടായിരുന്നു. സഭയ്ക്കുള്ളില്‍ നടന്ന അധികാര വടം വലിയും ശത്രുതയും ഗ്രൂപ്പിസവും ഒക്കെ നില നിന്നിരുന്നു എന്ന കാര വും ഇതിലൂടെ കോടതി, മനസ്സിലാക്കി. ”വണ്‍ മില്ല്യണ്‍ ഡോളര്‍ ചോദ്യം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.??

12. ഇരയ്ക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു.
വിധി ന്യായത്തിന്റെ ഒരിടത്ത് പോലും ബിഷപ്പ മദര്‍ സുപ്പീരിയ റും തമ്മില്‍ ശാരീരികമായി ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഉണ്ടായിരുന്നിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. പക്ഷേ മറ്റൊരു പുരുഷനുമായി, അതായത് മദര്‍ സുപ്പീരിയറിന്റെ ഫസ്റ്റ് കസിന്‍ ജയയുടെ ഭര്‍ത്താവ് ആന സുമായി ശാരീരികബന്ധം ഉണ്ടായിരുന്നതായിട്ടുള്ള സൂചന വിധി ന്യാ യത്തിലുണ്ട്.??

13.വിധി നല്‍കുന്ന പാഠം എന്ത്?
ഒന്നാമത്തെ പാഠം, ജുഡീഷ്യറിയെക്കാള്‍ വലുതാണ് ഇവിടുത്തെ മാധ്യമ ജഡ്ജിമാര്‍ എന്നുള്ള അഹങ്കാരം കെട്ടടങ്ങി. തെളിവുകളേയും സാക്ഷികളേയും നിരത്തി അവര്‍ക്കിഷ്ടമുള്ള റിട്ടയേര്‍ഡ് പോലീസുകാരേയും കേസില്ലാതെ വായും നോക്കി ഇരിക്കുന്ന വക്കീലന്മാരേയും വനിത വിമോചന പ്രവര്‍ത്തകരേയും വിളിച്ചുവരുത്തി ‘അവനെ തൂക്കികൊല്ലുക’ എന്ന് മുറവിളി കൂട്ടുന്ന ഇവന്മാരുടെ ചാനല്‍ കണ്ടാണ് ജഡ്ജിമാര്‍ വിധി എഴുതുന്നത് എന്ന് വിചാരിച്ച കടുത്ത തിരിച്ചടിയായി ഈ വിധി. പച്ചമലയാളത്തില്‍ പറഞ്ഞ മാധ്യമം മലരുകളുടെ ജട്ടി കീറി രണ്ടാമത്തേത്, ഒരു കോടതി വിധി വന്നാല്‍ വിധി പോലും വായിക്കാതെ വിധിച്ച ജഡ്ജിയെ തൂക്കികൊല്ലുക’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് എത്ര നീചവും, ചെറ്റത്തരവും ആണെന്ന് ഇവിടുത്തെ സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഫേസ്ബുക്ക് വഴി തള്ളിമറിക്കുന്ന ജൂനിയര്‍ വക്കീലും, കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസും കേസ് അന്വേഷിച്ച് IPS ഉദ്യോഗസ്ഥനും ഒക്കെ പെടും ഇത്തരം ചെറ്റുകളുടെ കൂട്ടത്തില്‍ എന്നതാണ് ഏറ്റവും ലജ്ഞാവഹം, സെഷന്‍സ് കോടതി വിധിയില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുക, അതിലും മാധ്യമക്കാര്‍ വിധിച്ച വിധി വന്നില്ലെങ്കില്‍ സുപ്രീംകോടതിയില്‍ പോവുക. അവിടെയും വിധി എതിരാണെങ്കില്‍, കുളിമുറി അടച്ചിട്ട് അതിനകത്തിരുന്നു ഉച്ചത്തില്‍ സുപ്രീംകോടതി ജഡ്ജിയെ നാലു തെറി പറയുക. മനസ്സിനെങ്കിലും കുറച്ച് ആശ്വാസം കിട്ടും.??

14.പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നവര്‍
മാധ്യമങ്ങള്‍ മലര്‍ന്ന് കിടന്ന് കുറ്റാരോപിതനെ കുറ്റവാളി എന്ന് മുറവിളി കൂട്ടിയിട്ടും, അതൊന്നും ശ്രദ്ധിക്കാതെ അവഗണിച്ച്, വിമര്‍ശന കൂമ്പാരം പ്രതീക്ഷിച്ചുകൊണ്ട് തന്നെ തന്റെ മുമ്പിലിരിക്കുന്ന തെളിവുകളേയും സാക്ഷിമൊഴികളേയും മാത്രം അടിസ്ഥാനമാക്കി നിര്‍ഭയമായി ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന, നിയമചരിത്രത്തില്‍ എന്നും ഒരു പാഠം ആകാന്‍ പോകുന്ന ‘One mil lion dolar’ വിലയുള്ള വിധി പുറപ്പെടുവിച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗോപകുമാര്‍ അവര്‍കളെ എത്ര അഭിന്ദിച്ചാലും മതിയാവില്ല.??????
രണ്ടാമത്, പോലീസ് പിടിക്കുന്നവന്മാരൊക്കെ കുറ്റവാളികള്‍ എന്ന് വക്കീലന്മാര്‍ ഉള്‍പ്പെടെ വിശ്വസിക്കുന്ന സാഹചര്യത്തില്‍ നെഞ്ചും വിരിച്ച് ചങ്കൂറ്റത്തോടെ കേസെടുത്ത് വിജയിപ്പിച്ച, അനുകൂല വിധി വന്ന സമയം, മാധ്യമങ്ങളോടും ചാനലുകളോടും വ്യക്തമായി മാന്യമായി വിധിയെ കുറിച്ച് പ്രതികരിച്ച് അഡ്വക്കേറ്റ് രാമന്‍പിള്ള അസ്സോസിയേറ്റിലെ അംഗം ഡ്വ. സി.എസ്. അജയന്‍ വക്കീലിനോട് ഹൃദയം നിറഞ്ഞ സ്‌നേഹവും ബഹുമാനവും,????
പിന്നെ, അഭിനന്ദിക്കേണ്ടത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കാതെ, ‘ഇര’ വന്ന് കോംപ്രമൈസിന് ശ്രമിച്ചിട്ടും എന്തും നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞ് ക്രിമിനല്‍ ട്രയല്‍ അഭിമുഖീകരിക്കുകയും കളിയാക്കലിലും പരിഹാസത്തിലും മനസ്സ് തകരാതെ, നെഞ്ചുറപ്പോടെ മുന്നോട്ട് നീങ്ങി അവസാനം നീതിദേവതയില്‍ നിന്ന് അനുകൂലവിധി വന്നപ്പോള്‍ ദൈവത്തിന് സ്തുതി’ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, തനിക്ക് വേണ്ടി വാദിച്ച് ജയിച്ച് വക്കീലന്മാരെ കെട്ടിപിടിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ദൈവപുത്രനെ പോല്‍ ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യപുത്രനെയാണ്.??
പലതും ഒളിഞ്ഞും തെളിഞ്ഞും ബിഷപ്പിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, ബിഷപ്പിനെ പബ്ലിക്കായി സപ്പോര്‍ട്ട് ചെയ്ത, ജയിലില്‍ റിമാന്‍ഡ് പ്രതിയായി കഴിഞ്ഞപ്പോള്‍ അവിടെ പോയി കണ്ട് ബിഷപ്പിനെ എല്ലാവിധ മാനസിക പിന്തുണയും കൊടുത്ത പി.സി. ജോര്‍ജ് എന്ന കറകളഞ്ഞ മനുഷ്യസ്‌നേഹിയോട് ഹൃദയം നിറഞ്ഞ നന്ദി?

15.ഗുണപാഠം
റിപ്പോര്‍ട്ടര്‍മാര്‍ (വേട്ട പട്ടികള്‍) കുരയ്ക്കട്ടെ… ഇല്ല ഇല്ല പിന്നോട്ടില്ല….ഓരോ ചുവടും മുന്നോട്ട്…..നീതിക്കായി മുന്നോട്ട്..
അടുത്ത ‘ജനപ്രിയ’ നീതിക്കായ് കാതോര്‍ക്കുന്നു.
ദൈവത്തിന് സ്തുതി ??
അഡ്വക്കേറ്റ്
ദീപക് ട്വിങ്കിള്‍ സനല്‍ ©

 

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി തിരുവനന്തപുരം ജില്ലാ കോടതികളില്‍ സിവില്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ആണ് ശ്രീ ദീപക്. അതുപോലെ സാമൂഹ്യ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. വിവാദമായ പല കേസുകളിലും നിമയവശത്തിലൂടെ അഭിപ്രായം പറഞ്ഞു ശ്രദ്ധേയനായ ദീപക് നടന്‍ ദിലീപ് പ്രതിയായ കേസിലും ശ്രദ്ധേയമായ ആര്‍ട്ടിക്കലുകള്‍ പുറത്തു വിട്ടിരുന്നു. കൂടാതെ സിനിമകളില്‍ കോടതി സംബന്ധമായി കാണിച്ചു വരുന്ന തട്ടിക്കൂട്ടലുകള്‍ ചോദ്യം ചെയ്ത വ്യക്തി കൂടിയാണ് ഒരു സിനിമാ സീരിയല്‍ താരം കൂടിയായ ദീപക്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ദൃശ്യം 2 , ഒപ്പം എന്നി സിനിമകളിലെ കോര്‍ട്ട് റൂം സംബന്ധമായി ചിത്രീകരിച്ച രംഗങ്ങളുടെ പോരായ്മയ ചൂണ്ടിക്കാട്ടിയതും ഇദ്ദേഹമാണ്.

ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് :