ജയിലില്‍ ആക്രമണം ; സിറിയയില്‍ 120പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ജയിലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടു.ഹസാകെച്ച് നഗരിത്തലായി കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഖവയ്റാന്‍ ജയിലിലാണ് ആക്രമണം നടന്നത്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏഴു സാധാരണക്കാരും കൊല്ലപ്പെട്ടതായി സോഹ്ര്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പിന്തുണയുള്ള കുര്‍ദിഷ് സൈന്യവും ഐസ്ഐല്‍ (ഐഎസ്ഐഎസ്) അംഗങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ് തടവറയില്‍ ആക്രമണമുണ്ടായത്. 2019 ല്‍ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്ഐല്‍ നടത്തുന്ന ഏറ്റവും ഭീകരആക്രമണമാണ് ജയിലില്‍ നടന്നത്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണങ്ങളില്‍ 77 ഐഎസ്സുകാര്‍, 39 കുര്‍ദ് സൈനികര്‍ എന്നിവരും ആഭ്യന്തര സുരക്ഷ സേന, ജയില്‍ സുരക്ഷാസേനാംഗങ്ങള്‍ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ജയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ അമാഖ് മിഡിയയിലൂടെ ഐഎസ്ഐഎല്‍ ഏറ്റെടുത്തു.

എന്നാല്‍ യുഎസ് ട്രൂപ്പുകളുടെ സഹായത്തോടെ തങ്ങളുടെ ഉപരോധം ശക്തമാക്കിയതായും 17 സൈനികര്‍ കൊല്ലപ്പെട്ടതായും കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് ഞായറാഴ്ച അറിയിച്ചു. ജയിലില്‍ നടന്ന ആക്രമണ ശേഷം രക്ഷപ്പെട്ട 104 തടവുകാരെ വീണ്ടും പിടിച്ചതായും എസ്ഡിഎഫ് വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ ജയിലിന് സമീപം കാര്‍ബോംബ് സ്ഫോടനം നടത്തി തടവുകാരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. എന്നാല്‍ ആകെ എത്ര പേരാണ് ജയിലിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ആയിരക്കണക്കിന് തടവുകാരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യം ഉണ്ടായിരുന്നു. 2000 മുതല്‍ 4000 വരെയുള്ള 50 രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 12000 പേര്‍ ജയിലില്‍ ഉണ്ടായിരുന്നതായാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണക്കാക്കുന്നത്.