13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 37കാരിയായ വീട്ടമ്മ ഒളിവില്‍

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 37കാരിയായ വീട്ടമ്മ ഒളിവില്‍ .സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.