ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന് നവനേതൃത്വം: തോമസ് മാക്കില്‍ പ്രസിഡന്റ്
വിയന്ന: ഓസ്ട്രിയയിലെ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2022-24 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ തോമസ് മാക്കില്‍ (പ്രസിഡന്റ്), സോണിയ എടപ്പള്ളിച്ചിറയില് (വൈസ് പ്രസിഡന്റ്), ടിജി കോയിത്തറ (ജനറല്‍ സെക്രട്ടറി), ജെസിന് തോമസ് മണ്ണാറുമറ്റത്തില്‍ (ജോയിന്റ് സെക്രട്ടറി/പി.ആര്.ഒ), അലക്സ് വരിക്കമാന്‍തൊട്ടിയില്‍ (ട്രെഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.
ഡി.കെ.സി.സി പ്രതിനിധിയായി സ്റ്റീഫന്‍ പുത്തന്‍പുരയിലും, ടൂര്‍ കോഓര്‍ഡിനേറ്റര്‍മാരായി വില്‍സണ്‍ പോളയ്ക്കലും, സിറില്‍ ഓണിശ്ശേരിലും, അനു മുളക്കല്‍, ജിന്‍സി പണിക്കപ്പറമ്പില്‍ എന്നിവര്‍ ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍സ് ആയും, ജോബി എടപ്പള്ളിച്ചിറയില്, ജോഷി പണിക്കപ്പറമ്പില്‍ (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരും, മെബിന് പടിഞ്ഞാത്, നിധിന് മുളക്കല്‍ എന്നിവര്‍ കിഡ്സ് ഫോറത്തിനുവേണ്ടിയും തിരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍മാരായി നിദിയ എടപ്പള്ളിച്ചിറയില്, ഫെലിന പുത്തന്‍പുരയില്‍, ലിയോണ മാക്കില്‍, വിമന്‍സ് ഫോറത്തിന് വേണ്ടി സജിമോള്‍ വെളുത്തേടത്തുപറമ്പില്‍, സലോമി കുരുട്ടുപറമ്പില്‍, ലില്ലി മാക്കില്‍ എന്നിവരും, എബ്രഹാം കുരുട്ടുപറമ്പില്‍, ബോബി എടാട്ട്, സ്റ്റീഫന്‍ കിഴക്കേപുറത്ത് എന്നിവരെ സീനിയര്‍ ഫോറത്തിലേയ്ക്കും തിരഞ്ഞെടുത്തു.
ജോമോന് ചാരുവേലില്‍, ജോസ് വിളങ്ങാട്ടുശ്ശേരില്‍, മാത്യു പള്ളിമറ്റത്തില്‍, സജി തച്ചേട്ട് എന്നിവര്‍ കമ്മിറ്റി അംഗങ്ങളും, കുരിയാക്കോസ് പാലശ്ശേരില്‍, ജോര്‍ജ്ജ് വടക്കുംചേരിയില്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും ചുമതലയേറ്റു. ജോബി മാരാമംഗലം എക്സ് ഓഫീഷ്യോയായി തുടരും. പുതിയ ഭാരവാഹികളുടെ ചുമതല രണ്ടു വര്‍ഷത്തേയ്ക്ക് ആയിരിക്കും.