കൊറോണയുടെ പുതിയ വകഭേദം ‘നിയോകോവ്’ ; മൂന്നില്‍ ഒരാള്‍ക്ക് മരണം ;മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍
ലോകത്ത് കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നതിന്റെ ഇടയില്‍ പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിലെ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് (MERS-CoV) വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് (SARS-CoV-2) സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് (bioRxiv) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്. നിയോകോവില്‍ നിന്നും വാക്‌സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്റ് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാല്‍ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ വാക്‌സിന്‍ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഇതിനുപുറമെ നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവയുടെ മരണനിരക്കും രോഗ വ്യാപന നിറയ്ക്കും സാര്‍സ് കോവ്- 2 നെ സംബന്ധിച്ച് വളരെ ഉയരെയായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.