ഒരേ സമയം രണ്ടു കാമുകി ; ചതി മനസിലാക്കിയ ഒരു കാമുകി കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന്‍ മുങ്ങി മരിച്ചു
ഒരേ സമയം രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ച യുവാവിന് ദാരുണമായ അന്ത്യം. 28 കാരനായ ലോയ്ഡ് ഡിസൂസയാണ് പ്രണയം കാരണം ജീവന്‍ നഷ്ടമായ കാമുകന്‍. ഇയാള്‍ ഒരേസമയം രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കും പരസ്പരം ഇക്കാര്യം അറിയില്ലായിരുന്നു. കാമുകനൊപ്പം സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് ഇരുവരും ബന്ധത്തില്‍ സംതൃപ്തരുമായിരുന്നു. എന്നാല്‍ ഒരു ദിവസം കൊണ്ട് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പെണ്‍കുട്ടികള്‍ കാമുകന്റെ കള്ളക്കളി അറിഞ്ഞു. മൂന്നുപേരും തമ്മില്‍ രണ്ടുദിവസത്തോളം ചൂടേറിയ തര്‍ക്കങ്ങള്‍ നടന്നു. എല്ലാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ലോയ്ഡ് പെണ്‍കുട്ടികളെ ദക്ഷിണ കന്നഡ ജില്ലയിലെ സോമേശ്വര ബീച്ചിലേക്ക് ക്ഷണിച്ചു.
എലിയാര്‍പടവ് സ്വദേശിയായിരുന്നു ലോയ്ഡ്. തന്റെ വീട്ടില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള സോമേശ്വര ബീച്ചിന് സമീപം വൈകുന്നേരം 7 മണിക്ക് വരാന്‍ അദ്ദേഹം പെണ്‍കുട്ടികളെ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ എത്തുകയും കാര്യങ്ങള്‍ സംസാരിച്ചു നില്‍ക്കെ അത് പിന്നീട് വഴക്ക് ആവുകയും ചെയ്തു. ഇതിനിടെ തനിക്ക് വഞ്ചന സഹിക്കാന്‍ കഴിയുന്നില്ലെന്നും യഥാര്‍ത്ഥ പ്രണയമായിരുന്നു തന്റേതെന്നും പറഞ്ഞു പെണ്‍കുട്ടികളില്‍ ഒരാള്‍ കടലിലേക്ക് ചാടി. ഇത് കണ്ട യുവാവ് കൂടെ ചാടി താണുപോയ പെണ്‍കുട്ടിയെ വലിച്ചിഴച്ചു രക്ഷിച്ചു. എന്നാല്‍ ഇതിനിടെ ലോയ്ഡ് മുങ്ങിപ്പോയിരുന്നു. സമീപത്തുണ്ടായിരുന്ന ഏതാനും പേര്‍ ഉടന്‍തന്നെ രക്ഷിക്കാനെത്തിയെങ്കിലും പ്രയത്‌നം വെറുതെയായി.
അബുദാബിയില്‍ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു വര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്ന ഇയാള്‍ രണ്ട് സ്ത്രീകളുമായി ഒരേസമയം സൗഹൃദത്തിലായി. ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരിക്കുമ്പോള്‍ തന്നെ, അയാള്‍ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങി. കുറച്ചുകാലം രണ്ട് പ്രണയബന്ധവും വിജയകരമായി മുന്നോട്ടുകൊണ്ടുപോയി. ഒടുവില്‍ ആരെ തെരഞ്ഞെടുക്കണം എന്നതിനെച്ചൊല്ലി മൂവരും കുറച്ച് ദിവസങ്ങളായി നിരന്തരമായ തര്‍ക്കത്തിലായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.