കൊറോണ വൈറസ്: ഫിന്‍ലന്‍ഡില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

ഹെല്‍സിങ്കി: കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ യൂറോപ്പില്‍ അലയടിക്കുന്ന പ്രതിഷേധങ്ങള്‍ ഫിന്‍ലന്‍ഡിലും വ്യാപിക്കുന്നു. മഞ്ഞുമൂടിയ നഗരത്തില്‍ പ്രതിഷേധവുമായെത്തിയ വാഹനവ്യൂഹം പോലീസ് ഇടപ്പെട്ടു തടഞ്ഞു. ഡസന്‍ കണക്കിന് വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്താന് ജനങ്ങള്‍ പ്രതിഷേധിച്ചത്.

മണിക്കൂറുകളോളം ഹെല്‍സിങ്കി നഗരത്തില്‍ പ്രതിഷേധകടലിരമ്പി. പല സ്ഥലങ്ങളിലും പോലീസും ജങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതിനോടകം 55 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹങ്ങള്‍ പോലീസ് റോഡില്‍ നിന്നും ക്രയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു.

സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന മുറവിളി എങ്ങുമുയര്‍ന്നു. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അതോടൊപ്പം ഇന്ധനവിലയും കുറയ്ക്കണെമന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധം ബുധനാഴ്ച വരെ താല്‍ക്കാലികമായി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടെറി തോമസ്