സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനം. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വര്‍ഗീകരണം തുടരും. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതുപോലെ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഈ മാസം 28 മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കും. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരു ദിവസം പങ്കെടുക്കാന്‍ അനുവദിക്കൂ.

ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ സന്ദര്‍ഭങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു അനുമതി. എ,ബി,സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.