സില്‍വര്‍ ലൈനില്‍ മലക്കംമറിഞ്ഞ് സി.പി.ഐ
സില്‍വര്‍ ലൈനില്‍ പത്തി ചുരുട്ടി സി പി ഐ. സില്‍വര്‍ലൈനില്‍ മലക്കംമറിഞ്ഞ പാര്‍ട്ടി ബ്രാഞ്ച് സമ്മേളങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സില്‍വര്‍ ലൈനിലെ കടുംപിടുത്തം മയപ്പെടുത്തിയത്. സില്‍വര്‍ ലൈനിന് എതിരായ പ്രക്ഷോഭം യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തുന്നതാണെന്നും സി.പി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും സി.പി.ഐ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ വ്യതിയാനമുണ്ടായാല്‍ മുന്നണിയെ തിരുത്തുന്നത് തുടരുമെന്നും സി.പി.ഐ കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ. ബ്രാഞ്ച് സമ്മേളനങ്ങളില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലാണ് പരാമാര്‍ശം. നേരത്തേ കെ റെയിലിലും ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിലുമടക്കം സി.പി.എം നിലപാടിനെ സി.പി.ഐ തുറന്നെതിര്‍ത്തിരുന്നു. ഇടതുമുന്നണിയേ ശക്തിപ്പെടുത്താനാണ് തിരുത്തലെന്നു0 സി.പി.ഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇടതുമുന്നണിയേ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളില്‍ മുന്നണിയില്‍ വരുത്തിയ തിരുത്തല്‍ എണ്ണിയെണ്ണി പറയുന്നില്ലെന്നു0 രാഷ്ട്രീയ റിപ്പോര്‍ട്ടിങ് കുറിപ്പില്‍ സി.പി.ഐ പറഞ്ഞു. അതെ സമയം സി പി എമ്മിനെ പിണക്കിയാല്‍ നിലനില്‍പ് തന്നെ അവതാളത്തിലാകും എന്ന ഭയമാണ് പാര്‍ട്ടിയെ ഇത്തരം ഒരു നിലപാടിലേക്ക് എത്തിച്ചത് എന്നാണ് പുറമെ ഉള്ള സംസാരം. അണികള്‍ക്ക് ഇടയില്‍ പരക്കെ എതിര്‍പ്പ് ഉയരുവാന്‍ ഇതൊക്കെ കാരണമാകാന്‍ ഇടയുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.