ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന് ചാപ്റ്ററിന് നവനേതൃത്വം
വിയന്ന: 162 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളി പ്രവാസി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ ചാപ്റ്ററിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022-2023 വര്‍ഷത്തേയ്ക്കാണ് പുതിയ കമ്മിറ്റിയുടെ ചുമതല.
പുതിയ പ്രസിഡന്റായി ജേക്കബ് കീക്കാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. കോഓര്‍ഡിനേറ്ററായി മാത്യു പള്ളിമറ്റത്തിലും, സെക്രട്ടറിയായി ഷാജി കിഴക്കേടത്തും, ട്രഷററായി പോള്‍ കിഴക്കേകരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി സ്റ്റീഫന്‍ പുത്തന്‍പുരക്കല്‍, ജാന്‍സി മേലഴകത്ത് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി സണ്ണി മണിയന്‍ചിറ, വേറോനിക്ക സോജി എന്നിവരെയും തിരഞ്ഞെടുത്തു.
ഷോജി വെളിയത്ത് (കോഓര്‍ഡിനേറ്റര്‍, ചാരിറ്റി ഫോറം), ഓജല്‍ സാറാ പോള്‍ (വുമണ്‍സ് ഫോറം), അജിന് അലക്സ് വിന്‍സെന്റ്(യൂത്ത് ഫോറം), റിന്‍സ് നിലവൂര്‍ (ബിസിനസ്സ് ഫോറം), വര്‍ണ വെള്ളോത്ത് (കള്‍ച്ചറല്‍ ഫോറം), ശ്വേത സുധീര്‍ (മീഡിയ ഫോറം) എന്നിവരും നിയമിതരായി. കൊറോണയുടെ പശ്ചാത്തലത്തില്‍ പുതിയ ക്രമീകരണങ്ങളുമായി ഓസ്ട്രിയ ഘടകം വിവിധ പദ്ധതികള്‍ ആവിഴ്ക്കരിക്കുമെന്നു കമ്മിറ്റി അറിയിച്ചു.
എക്സിക്യൂട്ടിവ് മീറ്റിംഗില്‍ ഗ്ലോബല്‍ ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജെ. രത്നകുമാര്‍ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. സംഘടനയുടെ യൂറോപ്പ് റീജന്‍ കോര്‍ഡിനേറ്റര്‍ ലിജോ ജോസഫഫും സന്നിഹിതനായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി ഭാരവാഹികള്‍ക്ക് സംഘടനയുടെ ലക്ഷ്യങ്ങളും ഇതുവരെയുള്ള പ്രവൃത്തനങ്ങളും ഗ്ലോബല്‍ ഗ്ലോബല്‍ ഭാരവാഹികള്‍ വിവരിച്ചു. ബോര്‍ഡ് ഓഫ് അഡൈ്വസെര്സ് അംഗം ആന്റണി പുത്തന്‍പുരയ്ക്കല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഫോറം കൂടി തുടങ്ങുന്നതിന്റെ ആവശ്യകത വിശദികരിച്ചു.