പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച കാര്‍ കടയില്‍ ഇടിച്ചു കയറി ഒരു മരണം
നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആലുവ നൊച്ചിമ സ്വദേശി ബക്കര്‍ (62) ആണ് മരിച്ചത്. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായിരുന്നു ബക്കര്‍. ആലുവ – മുട്ടം തൈക്കാവിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ കാര്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ചായ കുടിച്ചു കൊണ്ടിരുന്നവരും വഴിയാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.