വിവാദങ്ങള്‍ ഒഴിയാതെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജലി

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരായ പോക്‌സോ കേസില്‍ പരാതിക്കാരിക്കെതിരെ പ്രതി ചേര്‍ക്കപ്പെട്ട അഞ്ജലി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കൊച്ചിയില്‍ പോലും പോയിട്ടില്ല. റോയ് വയലാറ്റുമായി വ്യക്തിബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓണ്‍ലൈനില്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് അറിയാനാവും. 18 വയസ് തികയാത്ത സ്വന്തം മകളെ കൂട്ടിയിട്ട് പല ബാറിലും ഇവര്‍ പോയിട്ടുണ്ട്. ഇതിനു മുന്‍പ് എന്റെ കൂടെ വന്നിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ പറയട്ടെ. കുട്ടിക്ക് 18 വയസായോ ഇല്ലയോ എന്ന് നോക്കേണ്ടത് ഞാനാണോ? ഈ പെണ്‍കുട്ടികള്‍ സ്വമേധയാ ഞങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് എനിക്കറിയാം.

എന്റെ ഓഫീസിലെ ഔദ്യോഗിക രേഖകളൊക്കെ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസില്‍ രണ്ടര മാസം ജോലി ചെയ്ത ഇവര്‍ എന്തിനാണ് ഇതൊക്കെ എടുത്തത്? റോയ് വയലാറ്റിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി അറിയാം. നമ്പര്‍ 18 ഹോട്ടല്‍ ഉടമ എന്ന നിലയിലാണത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കൊച്ചിയില്‍ പോലും പോയിട്ടില്ല. ഇദ്ദേഹവുമായി വ്യക്തിബന്ധങ്ങളൊന്നും എനിക്കില്ല. അവിടെ പോകുമ്പോ കാണുക എന്നതായിരുന്നു. അതില്‍ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. ഓഫീസില്‍ ജോലിക്കെടുത്ത പെണ്‍കുട്ടികളെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിക്കുമ്പോള്‍ മാന്യമായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കൂടിയാണ് അവര്‍ അപമാനിക്കുന്നത് എന്നും അഞ്ജലി പറഞ്ഞു. റോയ് വയലാറ്റിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി ഇന്നലെ രംഗത്തുവന്നിരുന്നു. പണം വാഗ്ദാനം ചെയ്ത് പരാതിയില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി പറഞ്ഞു. റോയ് വയലാറ്റ് ഏല്‍പ്പിച്ചതാണെന്ന് പറഞ്ഞ് അഭിഭാഷകന്‍ തന്നെ സമീപിച്ചു. അഭിഭാഷകന്‍ വന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. 50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി ട്വന്റിഫോര്‍ ന്യൂസ് ഈവനിംഗില്‍ വെളിപ്പെടുത്തി.

അതുപോലെ കേസില്‍ അഞ്ജലി റീമ ദേവിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് താനാണ് പരാതി നല്‍കിയത്. ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രഹസ്യമായാണ് പരാതി നല്‍കിയത്. ലഹരി ഇടപാടുകളുടെ തെളിവും നല്‍കിയിരുന്നു. ഫേസ്ബുക്കില്‍ ഒളിച്ചിരുന്ന് ആര്‍ക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും അഞ്ജലി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.