സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി വര്‍ക്കം ഫ്രം ഹോമില്ല

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്കം ഫ്രം ഹോം റദ്ദാക്കി. ഇത്സംബന്ധിച്ച് ഡോ. എ ജയാതിലക് ഉത്തരവിറക്കി. ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രത്യേക വിഭാഗം ജീവനക്കാര്‍ക്കായിരുന്നു വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കിയിരുന്നത്. കോവിഡ് മൂന്നാം തരംഗ വ്യാപനം കുറഞ്ഞ സ്ഥിതിക്കാണ് വര്‍ക്കം ഫ്രം ഹോം സംവിധാനം നിര്‍ത്തുന്നത്. കോവിഡ് ഒന്നാം തരംഗം മുതല്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിരുന്നത്.