എം എല്‍ എയുമായുള്ള വിവാഹ വാര്‍ത്ത വന്നതിനു പിന്നാലെ മേയറുടെ പേജില്‍ പൊങ്കാല
ബാലുശേരി എംഎല്‍എ സച്ചിന്‍ദേവുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്കില്‍ പേജില്‍ പൊങ്കാല. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ഈ പൊങ്കാല ആരംഭിച്ചത് എന്നതാണ് രസകരമായ വസ്തുത. മേയര്‍ ആകുന്നതിന് മുന്‍പു തുടങ്ങിയ ഒരു പ്രണയബന്ധത്തിന്റെ പേരിലാണ് മേയര്‍ക്ക് നേരെ പൊങ്കാല നടക്കുന്നത്.മേയറുടെ പേജിലെ പോസ്റ്റുകള്‍ക്ക് കമന്റ് ആയിട്ടാണ് ധാരാളം പേര് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഒരു യുവാവുമായി മേയര്‍ പ്രണയത്തില്‍ ആയിരുന്നു എന്നും അയാളെ തേയ്ച്ചിട്ടാണ് ഇപ്പോള്‍ മറ്റൊരു കല്യാണത്തിന് സമ്മതം മൂളിയത് എന്നുമാണ് കമന്റുകള്‍ മുഴുവന്‍.
സ്വന്തം പാര്‍ട്ടിക്കാര്‍ തുടങ്ങി വെച്ച പൊങ്കാല ഇപ്പോള്‍ മറ്റുള്ളവരും ഏറ്റു പിടിച്ചിട്ടുണ്ട്. മേയറുടെ കാമുകന്‍ എന്ന് പറയപ്പെടുന്ന യുവാവിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും പോസ്റ്റുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആണ് ഈ യുവാവും എന്നത് അയാളുടെ ഫേസ്ബുക്കില്‍ നിന്നും വ്യക്തം. ഇരുവരുടെയും പ്രണയം വെളിവാക്കുന്ന ധാരാളം ചിത്രങ്ങള്‍ അയാളുടെ ഫേസ്ബുക്കില്‍ ഉണ്ട്. പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തന്റെ ഐ ഡി പ്രൈവറ്റ് ആക്കിയിരിക്കുകയാണ് ഇപ്പോള്‍. കൂടാതെ മേയറിന്റെ കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം ഡിലിറ്റ് ചെയ്തു പുതിയ പ്രൊഫൈല്‍ പിക്കും ഇട്ടു കഴിഞ്ഞു. മേയറിന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ യുവാവിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നതു എല്ലാം ഇപ്പോള്‍ നീക്കം ചെയ്ത അവസ്ഥയിലാണ്. വ്യക്തിപരമായ വിഷയം ആണ് എങ്കിലും പലരും രാഷ്ട്രീയ പരമായ പക തീര്‍ക്കാന്‍ ഈ വിഷയം ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവ എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരാകുകയാണ് എന്ന വാര്‍ത്ത പുറത്തു വന്നത്. സച്ചിനുമായി എസ്എഫ്‌ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്നാണ് ആര്യ പറയുന്നത്. രണ്ടു പേരും തമ്മില്‍ സംസാരിച്ച ശേഷമാണ് വീട്ടിലും പാര്‍ട്ടിയിലും അറിയിച്ചത്. കുടുംബങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി ഉള്‍പ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാര്‍ട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മില്‍ മനസിലാക്കാന്‍ സാഹായിച്ചത്. വിവാഹം ഉടനേ ഉണ്ടാകില്ല- ആര്യ പ്രതികരിച്ചു.
”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.രണ്ട് പേര്‍ക്കും കുടുംബവും പാര്‍ട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങള്‍ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മില്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാല്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഉടനെ വിവാഹമുണ്ടാകില്ലെന്നും ആര്യ പറയുന്നു.
ബാലസംഘത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും മാതൃഭൂമി മുന്‍ ജീവനക്കാരന്‍ കാച്ചിലാട്ട് മണ്ണാരക്കല്‍ നന്ദകുമാറിന്റെയും മെഡിക്കല്‍ കോളജ് ഹൈസ്‌കൂള്‍ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിന്‍ ദേവ്. ദേവഗിരി സാവിയോ എച്ച്എസ്എസില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂളിലായിരുന്നു പ്ലസ് ടു. മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട് ലോ കോളേജില്‍ ചേര്‍ന്നു. 2019ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.