മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
മക്കളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുത്തൂര്‍ മാറനാട് പകുതിപ്പാറ സ്വദേശി രാധിക (34) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഇവര്‍ ആലുവയില്‍ സ്ഥിരതാമസമാക്കിയ കൊല്ലം മൈനാ4ഗപ്പള്ളി സ്വദേശി മണിലാലിന്(39) ഒപ്പമാണ് നാടുവിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവന്ന പൊലീസ് ആലുവയില്‍ നിന്നാണ് മണിലാലിനെയും രാധികയെയും കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മണിലാല്‍. ഏറെക്കാലമായി ഇയാള്‍ ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇതിനിടെയാണ് രാധികയുമായി അടുപ്പത്തിലായതും ഇരുവരും ചേര്‍ന്ന് നാടുവിട്ടത്.
രാധികയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്റെയും പേരില്‍ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാര്‍, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാര്‍, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.