വിദേശ രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കണം ; സ്വപ്ന സുരേഷിന് എന്‍.ജി.ഒയില്‍ പുതിയ ജോലി
സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ തുടരവേ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷിന് പുതിയ ജോലി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ഡി എസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജറായാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖലയില്‍ വിടുകള്‍ വച്ചു നല്‍കി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. ഈ എന്‍.ജി.ഒ യ്ക്കു വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണമെത്തിക്കണം. ഇതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്നയ്ക്കു ലഭിച്ചത്.
കഴിഞ്ഞയാഴ്ച ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം. എന്നാല്‍ കേസുകളില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകനായിരുന്ന സൂരജ് ടി ഇലഞ്ഞിക്കല്‍ വക്കാലത്തൊഴിഞ്ഞു. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ വക്കാലത്തൊഴിയുന്ന കാര്യ ഇദ്ദേഹം നേരത്തെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നു. വക്കാലത്തൊഴിയുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. കേസിനെ പറ്റിയുള്ള സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിരുന്ന പരിഗണങ്ങള്‍ എല്ലാം അവസാനിച്ച മട്ടാണ്.