അടിച്ചു പൂസായി വാഹനം ഓടിച്ച യുവ നടിയെ പോലീസ് പൊക്കി
തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് യുവ നടി കാവ്യ ഥാപ്പറിനെതിരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ചതിനും പൊലീസ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥക്ക് നോരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും വഴക്കുണ്ടാക്കുകയുമായിരുന്നുവെന്ന് ജുഹുവിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം.
സംഭവത്തില്‍ നടി കാവ്യ ഥാപ്പറിനെതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു. കാവ്യ ഓടിച്ച വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. സംഭംവം വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് നിര്‍ഭയ സ്‌ക്വഡിലെ വനിതാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. വന്ന വനിതാ പോലീസുകാരോട് ചൂടായ നടി അതില്‍ ഒരു ഉദ്യോഗസ്ഥയുടെ കോളറില്‍ പിടിച്ചു വലിച്ചു അവരെ തള്ളിയിടുകയും കൂടാതെ അനാവശ്യം പറയുകയും ചെയ്തു. ഇവര്‍ക്കെതിരെ ഐപിസി 353,504,332,427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.