ബീഡി നല്‍കിയില്ല ; മകന്‍ അച്ഛനെ കുത്തിക്കൊന്നു
ബീഡി നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അസമില്‍ 50 വയസ്സുകാരനെ മകന്‍ കുത്തിക്കൊന്നു. ബാര്‍പേട്ട ജില്ലയിലാണ് സംഭവം. 50 വയസ്സുള്ള ലാല്‍മിയയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകനായ സാംസുള്‍ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു. ഇയാള്‍ക്ക് 30 വയസാണ്. മകന്‍ ലാല്‍മിയയോട് ഒരു ബീഡി ചോദിച്ചു.ആദ്യം ബീഡി നല്‍കി എങ്കിലും വീണ്ടും ചോദിച്ചപ്പോള്‍ ലാല്‍മിയ നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അവസാനം കൊലപാതകത്തില്‍ കലാശിച്ചത്. കുപിതനായ മകന്‍ അച്ഛനുമായി അടിപിടി കൂടി. തുടര്‍ന്ന് ദേഷ്യത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അച്ഛന്‍ കുത്തേറ്റ് വീണത് കണ്ട അയാള്‍ അവിടെ നിന്നും ഓടി രക്ഷപെട്ടു. നാട്ടുകാര്‍ എത്തി എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.