യുക്രൈന് എല്ലാ സഹായവും ഉറപ്പുനല്‍കി ഇന്ത്യ
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് വേദന അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ആഹ്വനം ചെയുകയും, സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. യുക്രൈന് എല്ലാ സഹായവും ഉറപ്പ് നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. അക്രമം ഉടന്‍ അവസാനിപ്പിച്ച് ചര്‍ച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു ലക്ഷം കടന്നുകയറ്റക്കാര്‍ യുക്രൈനിലുണ്ടന്ന് സെലന്‍സ്‌കി മോദിയെ അറിയിച്ചു. ഡല്‍ഹിലെ യുക്രൈന്‍ എംബസിക്ക് മുന്നില്‍ ഇന്ത്യയിലുള്ള യുക്രൈനുകാര്‍ എത്തി. മുഴുവന്‍ ഇന്ത്യക്കാരും ഒപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ പൗരന്‍ ആവശ്യപ്പെട്ടു. ഐക്യദാര്‍ഢ്യം വാക്കുകളില്‍ ഒതുങ്ങരുത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും ആവശ്യപ്പെടണം എന്നും അവര്‍ പറഞ്ഞു. യുക്രൈനില്‍ വലിയ തോതില്‍ അക്രമകാരികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സെലന്‍സ്‌കി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. യുക്രൈനില്‍ സമാധാനം പുലരണമെന്ന ആവശ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി സംസാരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചതാണ്. ഇന്ത്യ തങ്ങള്‍ക്കു നല്‍കുന്ന പിന്തുണയില്‍ നന്ദിയുണ്ടെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
അതേസമയം യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ . കീവില്‍ ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നല്‍കുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പതിച്ചത് യുക്രൈന്‍ മിസൈലാണെന്നും റഷ്യ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തില്‍ സൈനികരും സാധാരണ പൌരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈന്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈന്‍ പൌരന്‍മാര്‍ ഇതിനോടകം അതിര്‍ത്തി കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.