ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ വേണ്ടെന്ന് പോളണ്ട് ; കൂടുതല്‍ ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്നു
പോര്‍മുഖമായ യുക്രൈനിന്റെ തലസ്ഥാന നഗരത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യാക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. കീവില്‍ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഒരുക്കി. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് പോകാന്‍ യുക്രൈന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടല്‍.
അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേക്ക് കടക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സര്‍ക്കാര്‍ രംഗത്ത് വന്നത്. അതിര്‍ത്തിയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് യുക്രൈന്‍ സൈന്യമാണ് നിലപാടെടുത്തത്. എന്നാല്‍ ഇടപെടലിലൂടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം മാറി കിട്ടി. അതിര്‍ത്തി കടന്നവരില്‍ ഏഴ് മലയാളി വിദ്യാര്‍ഥികളുമുണ്ട്. നേരത്തെ 63 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടക്കാനായത്. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയായ ഷെയിനി മെഡിക്കയില്‍ വച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കുനേരെ മര്‍ദനമുണ്ടായത്. 36 മണിക്കൂറിലേറെയായി വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.