ഏത് പ്രായക്കാര്‍ക്കും ഇനി ഉംറ നിര്‍വഹിക്കാം
ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും മക്കയില്‍ എത്തി ഉംറ ചെയ്യാനും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കാനും കഴിയും. കൊവിഡ് സാഹചര്യത്തില്‍ ഏഴ് വയസിന് മുകളില്‍ ഉള്ളവര്‍ക്കായിരുന്നു ഏറ്റവും ഒടുവില്‍ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസുള്ള ആര്‍ക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാല്‍ ഇഅതമര്‍ന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി മുന്‍കൂട്ടി എടുക്കണം.