യുക്രൈന്‍ റഷ്യ സമാധാന ചര്‍ച്ച അവസാനിച്ചു ; വെടിനിര്‍ത്തല്‍ ആവശ്യത്തില്‍ ഉറച്ച് യുക്രൈന്‍
ബെലറൂസില്‍ നടന്ന റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസില്‍ സമാധാന ചര്‍ച്ചയ്ക്ക് നേരത്തെ യുക്രൈന്‍ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യന്‍ വ്യോമതാളവങ്ങളില്‍നിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചര്‍ച്ച എന്ന നിലപാടിലായിരുന്നു യുക്രൈന്‍. ബെലാറൂസ് പ്രസിഡന്റ് അലെക്സാണ്ടര്‍ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കാന്‍ യുക്രൈന്‍ സമ്മതിക്കുകയായിരുന്നു.
കൂടിക്കാഴ്ചയില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചര്‍ച്ച നടക്കട്ടെയെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്ള്ദാമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നത്. പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേല്‍ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖര്‍ റഷ്യന്‍ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിര്‍ത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈന്‍ വാര്‍ത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍-ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ചാവേദി ഒരുക്കിയിരുന്നത്.
ചര്‍ച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്ള്ദാമിര്‍ പുടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.എന്നാല്‍ ചര്‍ച്ച നടക്കുന്നതിന്റെ ഇടയിലും ഖാര്‍കിവില്‍ റഷ്യ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ വ്യോമപാത നിഷേധിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത റഷ്യ നിഷേധിച്ചു.