റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി നെറ്റ് ഫ്‌ലിക്‌സ്
ഉക്രൈനിനെതിരെ ആക്രമണം തുടരുന്ന റഷ്യക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറായി നെറ്റ് ഫ്‌ലിക്‌സും.തങ്ങളുടെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും റഷ്യന്‍ ടി.വി ഷോകള്‍ പിന്‍വലിക്കാനാണു നെറ്റ്ഫ്ളിക്സ് തീരുമാനം. ഇതോടെ റഷ്യക്കു മേലുള്ള ഉപരോധം സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയാണ്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് നെറ്റ്ഫ്ളിക്സിന്റെ നിര്‍ണായക തീരുമാനം. റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കാനൊരുങ്ങുന്നത്. റഷ്യന്‍ ടി.വി ഷോകള്‍ നിരോധിക്കുന്നതിനു വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന.
നിലവില്‍ റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സിന് പത്ത് ലക്ഷം വരിക്കാര്‍ മാത്രമാണുള്ളത്. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ അഭിപ്രായം.കഴിഞ്ഞ വര്‍ഷം മെയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. അതിനാല്‍ റഷ്യയില്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന് ജീവനക്കാരില്ല. അതേസമയം മെറ്റാ, മൈക്രോസോഫ്ട്, ഗൂഗിള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും സമാന നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.