സംശയരോഗം ; ഭാര്യ ഭര്‍ത്താവിനെ അടിച്ചു കൊന്നു
തിരുവനന്തുപുരം പാലോട് ആണ് സംഭവം.ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു. കൊലപാതകം നടന്നത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്. ഭര്‍ത്താവിന് വേറെ ബന്ധം ഉണ്ട് എന്ന പേരില്‍ ഇവര്‍ തമ്മില്‍ കുറച്ചു കാലമായി കലഹങ്ങള്‍ പതിവായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.