വിവാഹ നിശ്ചയ വേദിയായി മാറി എ കെ ജി സെന്റര്‍ ; ചിത്രം പങ്കുവച്ച് ആര്യാ രാജേന്ദ്രന്‍
സങ്കടങ്ങള്‍ക്കിടയിലും പ്രണയമുണ്ടാകുന്ന ആ അസുലഭ നിമിഷത്തിന്റെ ഓര്‍മയില്‍ ആര്യാ രാജേന്ദ്രന്‍. വിവാഹനിശ്ചയത്തിനു പിന്നാലെ ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് തിരുവനന്തപുരം മേയര്‍. ”സങ്കടങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്..” എന്ന ബഷീറിന്റെ വാക്കുകള്‍ ചേര്‍ത്താണ് ആര്യ നിശ്ചയചടങ്ങിന്റെ ചിത്രം പങ്കിട്ടിരിക്കുന്നത്. ഇന്നു രാവിലെ 11ന് തിരുവനന്തപുരം എ.കെ.ജി സെന്ററിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹനിശ്ചയ ചടങ്ങ്. അടുത്ത ബന്ധുക്കളുടെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും പരസ്പരം മോതിരം കൈമാറി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. വിവാഹം പിന്നീട് നടക്കും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാര്‍ട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തനകാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുപത്തിയേഴാം വയസിലാണ് സച്ചിന്‍ നിയമസഭയിലെത്തിയത്. ബാലുശ്ശേരിയില്‍ യു.ഡി.എഫ് മത്സരത്തിനിറക്കിയ ചലച്ചിത്രതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പിച്ചായിരുന്നു സച്ചിന്റെ വരവ്.
വീട്ടുകാരും പാര്‍ട്ടിയും ചേര്‍ന്ന് വിവാഹക്കാര്യം തീരുമാനിക്കുമെന്നാണ് ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നത്. ആര്യ പറഞ്ഞതുപോലെ എ.കെ.ജി സെന്ററില്‍ വെച്ച് വിവാഹനിശ്ചയവും നടന്നു. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായത്. 21ാം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.ഐ.സി ഏജന്റായ ശ്രീലതയുടെയും മകളാണ് ആര്യ.