യുക്രൈന്‍ രക്ഷാ ദൗത്യം വിജയകരം , മറ്റുരാജ്യങ്ങള്‍ക്ക് സാധിക്കാത്തത് ഇന്ത്യ സാധിച്ചു എന്ന് പ്രധാനമന്ത്രി
റഷ്യന്‍ ആക്രമണത്തില്‍ കുടുങ്ങി പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടത്തിയ യുക്രൈന്‍ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങള്‍ക്ക് സാധിക്കാത്തത് നം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഓപ്പറേഷന്‍ ഗംഗ വഴി തിരിച്ചെത്തിച്ചെന്നും ഇന്ന് എത്തിയത് 2195 പേരാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും അറിയിച്ചു. യുക്രൈനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ ഉടന്‍ ബന്ധപ്പെടണമെന്ന എംബസി അറിയിച്ചു. വിദ്യാര്‍ഥികളുടെ പേരും ലൊക്കേഷനും ഉള്‍പ്പെടെ എംബസി നല്‍കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തി മെയില്‍ ചെയ്യണമെന്നും അടിയന്തരമായി എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി.
അതേസമയം, യുക്രെയിനില്‍നിന്ന് 486 പേരെ കൂടി കേരളത്തില്‍ എത്തിച്ചു. യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയവരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചെന്നും ആഭ്യന്തരസുരക്ഷ, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നഫ്താലി ബെന്നറ്റുമായും ചര്‍ച്ച നടത്തിയതായി സെലന്‍സ്‌ക്കി ട്വീറ്റ് ചെയ്തു. നഫ്താലി ബെനറ്റ് റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ് നടത്തിയിരുന്നു. യുക്രൈയിന്‍ വിഷയം പ്രധാനചര്‍ച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് യുക്രൈയിന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കിയുമായി ബെന്നറ്റ് ഫോണില്‍ സംസാരിച്ചത്.