അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കി
രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍ ഉപാധികളോടെയായിരിക്കും സര്‍വീസിന് അനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ പൂര്‍ണമായും തുറക്കാന്‍ കേന്ദ്രം ഉത്തരവിടുന്നത്. കഴിഞ്ഞ ഡിസംബര്‍ 15 ന് വിലക്കുകള്‍ നീക്കി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം ആലോച്ചിരുന്നു. എന്നാല്‍ ആ സമയത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്തതിനാല്‍ സര്‍വീസുകള്‍ പുനരാംഭിക്കാന്‍ കഴിഞ്ഞില്ല.