വര്‍ക്കല തീ പിടുത്തം ; റിമോട്ട് ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി
അമിതമായ സുരക്ഷയും ആപത്താണ് എന്നതിന്റ തെളിവ് കൂടിയായി ഇന്നലെ വര്‍ക്കലയില്‍ നടന്ന അപകടം. ചെറുന്നിയൂരില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും. രാത്രി ഒന്നരയോടെ തീ ഉയരുന്നത് കണ്ട അയല്‍വാസി കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല. മുറ്റത്ത് വളര്‍ത്തുനായ നിലയുറപ്പിച്ചതിനാല്‍ മതില്‍ ചാടിക്കടന്ന് തീ അണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ക്കും തടസമായി. ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ മതിലിന് പുറത്തുനിന്ന് വെള്ളം ഒഴിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയല്‍വാസികള്‍ വെള്ളം എടുത്തൊഴിച്ചിരുന്നു.
അവസാനം നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയ ശേഷമാണ് ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന് തീ അണയ്ക്കാന്‍ സാധിച്ചതെന്നും വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വര്‍ക്കല ചെറുന്നിയൂരിന് സമീപം അയന്തിയില്‍ ദാരുണമായ ദുരന്തമുണ്ടായത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), മൂത്ത മകന്‍ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് നിഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുക ശ്വസിച്ചാണെന്ന് അഞ്ചുപേരും മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കില്‍ നിന്ന് തീ പടര്‍ന്നല്ല അപകടം ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നി?ഗമനം. വീട്ടിനുള്ളില്‍ പെട്ട്രോള്‍ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവില്‍ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങള്‍ കത്തിയിട്ടില്ല. തീപിടിത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാന്‍ ആയത്. എല്ലാ മുറിയിലും എസി ആയതിനാല്‍ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ , എസി ഉള്‍പ്പെടെ എല്ലാം കത്തി നശിച്ചു.ഫോണ്‍ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാന്‍ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടര്‍ന്നാണെന്നാണ് സംശയം
ബൈക്കില്‍ നിന്ന് തീ പടര്‍ന്നതാണോ ഷോര്‍ട് സര്‍ക്യൂട്ടാണോ എന്നത് ആണ് പരിശോധിക്കുന്നത്. 1.15-ന് തന്നെ തീ കത്തുന്നതായി സി സി ടി വി ദൃശ്യങ്ങളിലുണ്ട്. അതേസമയം തീ പടര്‍ന്ന വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന നിഹുല്‍ ഇപ്പോള്‍ അതീവ ?ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്‌റൂമില്‍ ആയിരുന്നു. ഇളയമകന്‍ അഖിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോ?ഗസ്ഥര്‍ പറയുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും റേഞ്ച് ഐ ജി ആര്‍ നിശാന്തിനിയും പറഞ്ഞു.മ രണ കാരണം കണ്ടെത്താന്‍ വിശദ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. റേഞ്ച് ഐ ജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.