കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം എന്ന് ശശി തരൂര്‍

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി കോണ്‍ഗ്രസ് തിരികെ വരണമെങ്കില്‍ നേതൃമാറ്റം അനിവാര്യമാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് — നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്. തരൂര്‍ പറയുന്നു.

അധികാരം കൈയ്യിലുണ്ടായിരുന്ന പഞ്ചാബിലടക്കം കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഒരുകാലത്ത് തുടര്‍ച്ചയായി ഭരിച്ച ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് നാമാവശേഷമായി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഇത്തവണ പിന്നില്‍ പോയി. ഉത്തരാഖണ്ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ ശ്രമിച്ചത്.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നിലായതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.