യു പിയില്‍ വീണ്ടും യോഗി ഭരണം
യു പിയില്‍ ചരിത്രം സൃഷ്ട്ടിച്ചു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാകുന്നത്. അതിനൊപ്പം സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ ചിറകിലേറി പ്രതാപകാലത്തേക്ക് മടങ്ങുമെന്ന സൂചനയും നല്‍കുന്നു. സംസ്ഥാനങ്ങളിലെ തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതി. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്‌ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്. കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നാല് പാര്‍ട്ടികളും അഞ്ചിലേറെ മുഖ്യമന്ത്രിമാരും സംസ്ഥാനം ഭരിച്ചു. എന്നാല്‍ 2017ല്‍ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാകുന്നത്. അതിനൊപ്പം സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ ചിറകിലേറി പ്രതാപകാലത്തേക്ക് മടങ്ങുമെന്ന സൂചനയും നല്‍കുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ബി.എസ്.പിയും അപ്രസക്തരാകുന്നുവെന്ന സവിശേഷതയുമുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്.
പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്കായി. യുപിയില്‍ ഇത്തവണ കാല് ഇടറിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 2024 ലെ വിജയം ഉറപ്പിക്കുനന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. മോദി തന്നെ ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്ന വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏതൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയും കടത്തിവെട്ടും വിധം കേന്ദ്ര നേതൃത്വമൊരുക്കുന്ന തന്ത്രങ്ങളും പ്രവര്‍ത്തന ശൈലിയുമാണ് വിജയത്തിനാധാരം. യഥാര്‍ത്ഥ പ്രത്യയശാസ്ത്രം പുറത്തെടുക്കാന്‍ ഈ വിജയം ബിജെപിക്ക് ധാരാളമാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാനാകും. കാര്‍ഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്‌ക്കാര നടപടികളിലക്കടക്കം തിരിയാന്‍ ഈ വിജയം പ്രേരിപ്പിച്ചേക്കാം. കാര്‍ഷിക മേഖലകളില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊര്‍ജ്ജമാകും.
പതിറ്റാണ്ടുകളോളം യുപി ഭരിച്ച കോണ്‍ഗ്രസും നാലു തവണ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച മായാവതിയുടെ ബി.എസ്.പിയും ഈ തെരഞ്ഞെടുപ്പോടെ അപ്രസക്തരായി മാറി. പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി തിരിച്ചുവരവിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും അത് വിഫലമായി മാറി. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ മായാവതിയുടെ തിളക്കത്തിനും മങ്ങലേറ്റിരിക്കുന്നു. ഇപ്പോള്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും യുപി രാഷ്ട്രീയത്തില്‍ കരുത്തരായി മാറുന്നു. ഭരണത്തുടര്‍ച്ച നേടിയെങ്കിലും ബിജെപിക്ക് സീറ്റുകളുടെ എണ്ണത്തില്‍ കുറവ് നേരിട്ടു. ഇവിടെ നേട്ടമുണ്ടാക്കിയത് അഖിലേഷ് യാദവാണ്. 2017ല്‍ വെറും 47 സീറ്റില്‍ ഒതുങ്ങിയ സമാജ് വാദി പാര്‍ട്ടിയെ ഇത്തവണ ശക്തമായി തിരിച്ചുകൊണ്ടുവരാനും നൂറിലേറെ സീറ്റുകള്‍ നേടാനും അഖിലേഷിന് കഴിഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനായി എന്നത് തന്നെയാണ് അഖിലേഷിന്റെ നേട്ടമായി മാറുന്നത്. ഇനിയങ്ങോട്ടുള്ള ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തന്നെയായിരിക്കും നേര്‍ക്കുനേര്‍ വരിക.