വനിതാ ദിനത്തില്‍ സിനി സീരിയല്‍ നടിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത രണ്ടു പേര് പിടിയില്‍
ചെന്നൈ വല്‍സരവാക്കത്ത് ആണ് സംഭവം. ചെന്നൈ മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന്‍(37) എന്നിവരാണ് അറസ്റ്റിലായത്. വല്‍സരവാക്കത്ത് തനിച്ച് താമസിക്കുന്ന 38 കാരിയായ നടിയുടെ വീട്ടിലേക്ക് വനിതാ ദിനത്തില്‍ അക്രമികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. രാത്രി പത്തരയോടെയാണ് സംഭവം. നിരവധി സിനിമകളില്‍ സഹനടയായി വേഷമിട്ട താരമാണ് അതിക്രമത്തിന് ഇരയായ നടി. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കൊള്ളയടിക്കുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇവര്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണമാലയും കവരുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഫോണും സ്വര്‍ണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അതേസമയം പ്രതികള്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പൊലീസ് ഇക്കാര്യം എഫ്.ഐ.ആറില്‍ ചേര്‍ത്തില്ലെന്നും പരാതിയുണ്ട്.