ബജറ്റ് 2022 ; ബജറ്റില്‍ സാമ്പത്തിക മാന്ദ്യം മറികടക്കാനുളള പദ്ധതികള്‍ ഒന്നും ഇല്ല എന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മില്‍ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ തുന്നിചേര്‍ത്ത് വച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പറഞ്ഞതില്‍ 70 % നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റില്‍ ഇല്ല. നികുതി വര്‍ദ്ധനവ് 10% താഴെയാണ്. നികുതി പിരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. പ്രളയ സെസില്‍ നിന്നും പിരിച്ചതില്‍ ഒരു രൂപ പോലും റീ ബിള്‍ഡ് കേരളക്ക് ഉപയോഗിച്ചില്ല. വക മാറ്റിയാണ് ശമ്പളം കൊടുന്നത്.
ഗ്യാരണ്ടിയുടെ സീലിംഗ് കൂട്ടുകയാണ്. രണ്ട് ലക്ഷം കോടിയുടെ കെ റെയിലിന് വേണ്ടിയാണ്. വലത് പക്ഷ വ്യതിയാന ബജറ്റ്. മോദി ചെയ്യുന്നത് പോലെ പ്രോജക്ട് ബജറ്റാണാണിത്. കുട്ടികള്‍ക്കുള്ള പാലും മൊട്ടയും പോലും നിര്‍ത്തി. യുക്രെയില്‍ യുദ്ധത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ധ വില വര്‍ദ്ധിച്ചാല്‍ വലിയ നികുതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഈ അധിക നികുതി വേണ്ടന്ന് പറയാനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പൊളളയായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.