അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല ; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് വരെ സോണിയ അധ്യക്ഷയായി തുടരും. ഇക്കാര്യം യോഗത്തിനു ശേഷം എഐസിസി നേതൃത്വം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ റിപ്പോര്‍ട്ട് സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ അവതരിപ്പിച്ചെന്ന് കെ സി വേണുഗോപാല്‍ യോഗത്തിനു ശേഷം വിശദീകരിച്ചു. ആത്മാര്‍ഥമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. തിരുത്തല്‍ നടപടികള്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കും. തോല്‍വി അതീവ ഗുരുതരമെന്ന് വിലയിരുത്തി.

അതുപോലെ സംഘടനയില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ആലോചിക്കാന്‍ പ്രത്യേക യോഗം ചേരും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം രേഖപ്പെടുത്തി. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ അംഗങ്ങളും അഭിപ്രായം തുറന്ന് പറഞ്ഞെന്ന് രണ്‍ദീപ് സുര്‍ജേവാല വിശദമാക്കി. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നേതാക്കളുടെ ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എഐസിസി ആസ്ഥാനത്തായിരുന്നു യോഗം. പാര്‍ട്ടിക്ക് ഗുണകരമായ നിര്‍ണായക തീരുമാനമെടുത്തു എന്നാണ് യോഗത്തിനു ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞത്.

ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.