ജംഷഡ്പൂരിനെ തകര്‍ത്ത് ബ്‌ളാസ്റ്റേഴ്‌സ് ഫൈനലില്‍

ജംഷദ്പൂര്‍ എഫ്‌സിയെ തറപറ്റിച്ച് മഞ്ഞപ്പട ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തിയത്. ഇരുപാദങ്ങളിലുമായി കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ആല്‍വരോ വാസ്‌കസിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. പന്ത് ലഭിക്കുമ്പോള്‍ വാാകസിന് മുന്നില്‍ ഗോള്‍ കീപ്പര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗോള്‍ ലൈന്‍ വിട്ട് വന്ന ഗോള്‍കീപ്പര്‍ റഹ്നേഷിനു മുകളിലൂടെ വാസ്‌കസ് പന്ത് ചിപ്പ് ചെയ്തിട്ടു എങ്കിലും ലക്ഷ്യത്തില്‍ ഉരുമ്മി പന്ത് പുറത്ത് പോയി.

പിന്നീട് കേരളം അറ്റാക്കിംഗ് തുടര്‍ന്നു. ഡിയസിന്റെ ഒരു എഫേര്‍ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഫോളോ അപ്പില്‍ താരം വലകുലുക്കിയെങ്കിലും റെഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഇതിനു ശേഷം 18ആം മിനുട്ടില്‍ ലൂണയുടെ മാന്ത്രിക നിമിഷം വന്നു. വാസ്‌കസില്‍ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂര്‍ ഡിഫന്‍സിനെ ഡ്രിബിള്‍ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ പന്ത് വലയില്‍ എത്തിച്ചു. ഇതോടെ അഗ്രിഗേറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിലെത്തി. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ട് അവസരങ്ങളാണ് കേരള ബാസ്റ്റേഴ്സിന് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി വാസ്‌കസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെയും കടന്ന് പോയെങ്കിലും ഗോള്‍ വല കുലുക്കാതെ കടന്നുപോകുകയായിരുന്നു.

രണ്ടാമത്തെ അവസരം ഡയസിനായിരുന്നു. ജംഷഡ്പൂര്‍ ബോക്സിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ ഡയസിന്റെ കാലില്‍ പന്ത് ലഭിച്ചെങ്കിലും. പക്ഷേ അവിടെ ഓഫ്സൈഡ് ഭൂതം ബ്ലാസ്റ്റേര്‍സിന് വിനയാകുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കോര്‍ണര്‍ കിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചല്‍ ജംഷ്ഡ്പൂരിന്റെ പ്രണോയ് ഹാല്‍ദര്‍ മുതലെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും ആദ്യ പാദത്തിലെ 1-0 ത്തിന്റെ വിജയത്തിന്റെ ബലത്തില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.