യു പിയില്‍ എസ്പി നേടിയത് 304 സീറ്റുകളെന്ന അവകാശവാദമായി അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റുകളുള്‍പ്പെടെ സമാജ് വാദി പാര്‍ട്ടി 304 സീറ്റുകളില്‍ വിജയം നേടിയെന്ന അവകാശവാദവുമായി അഖിലേഷ് യാദവ് രംഗത്ത്. എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 51.5 ശതമാനം തപാല്‍ ബാലറ്റുകള്‍ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ 304 സീറ്റുകള്‍ നേടിയെന്നുമാണ പാര്‍ട്ടിയുടെ അവകാശവാദം. ‘ എസ്പി-സഖ്യത്തിന് 51.5 ശതമാനം പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ ലഭിച്ചു, അതായത് 304 സീറ്റുകളില്‍ എസ്പി വിജയം രേഖപ്പെടുത്തി,’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ‘തെരഞ്ഞെടുപ്പില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള സത്യമാണ് ഇത് പറയുന്നത്. തപാല്‍ ബാലറ്റ് രേഖപ്പെടുത്തിയ ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി’ എന്നും അഖിലേഷ് ട്വീറ്റില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ 255 സീറ്റുകള്‍ നേടി ബിജെപി വിജയിച്ചിരുന്നു. 32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം. 2017ല്‍ 21.82 ശതമാനമായിരുന്ന വോട്ട് വിഹതമാണ് സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ 32 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം 2017ല്‍ 22.23 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിഎസ്പിക്ക് 2022 ആയപ്പോഴേക്കും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ട് വിഹിതം 12.8 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് 3.19 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2.35 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍.