ജപ്പാനില്‍ ചലനം ; സുനാമി മുന്നറിയിപ്പ്
കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.3 റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തലസ്ഥാനമായ ടോക്കിയോയില്‍ അനുഭവപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഫുകുഷിമ മേഖലയുടെ തീരത്തെ ചില ഭാഗങ്ങളില്‍ ഒരു മീറ്ററോളം സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.