കൊച്ചി മെട്രോ ; നിര്‍മാണത്തില്‍ അപാകതയെന്ന് സമ്മതിച്ച് ഇ. ശ്രീധരന്‍
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി എന്ന പേരില്‍ കൊട്ടിഘോഷിച്ചു ഉത്ഘാടനം നടത്തിയ കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ പിശകു പറ്റിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347ാം നമ്പര്‍ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ പറയുന്നു. തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കൊച്ചി മെട്രോ അറിയിക്കുന്നത്.
ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347ാം നമ്പര്‍ മെട്രോ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിന് അകല്‍ച്ച സംഭവിച്ചിരുന്നു. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പില്‍ എത്തിയിട്ടില്ല. തൂണിന്റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാല്‍ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്റെ അടിത്തറ ഉറപ്പിക്കാന്‍. നിലവിലെ പൈലിംഗും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്ന് ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആര്‍എല്‍ തയാറായിട്ടില്ല.
കെ റെയില്‍ പദ്ധതിയ്ക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. സാമൂഹിക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനുവേണ്ടി പൊലീസിനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ക്ക് മര്‍ക്കടമുഷ്ടി പാടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. സ്ഥലമേറ്റെടുക്കാന്‍ വേണ്ടി കല്ലിടേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ അത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ ആര് എതിര്‍ത്താലും അതിനെ സ്വാഗതം ചെയ്യും. പദ്ധതിക്ക് 95,000 കോടി രൂപേയാളം ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിര്‍മാണം. എല്‍ആന്‍ഡ്ടിയിക്കായിരിക്കും നിര്‍മാണ ചുമതലയെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ഡിഎംആര്‍സിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം.