റോഡിലെ കുഴികള്‍ പ്രശ്‌നമാക്കേണ്ട ; ട്രാഫിക്ക് ലംഘനം പിടികൂടാന്‍ 235 കോടിരൂപ ചിലവിട്ടു അത്യുഗ്രന്‍ ക്യാമറകള്‍ റെഡി
റോഡ് എങ്ങനെ കിടന്നാലും പ്രശ്‌നമില്ല ഇനിയിപ്പോള്‍ റോഡ് ഇല്ലെങ്കിലും കാര്യമാക്കണ്ട ദേശിയ പാതകള്‍ അടക്കം കുണ്ടും കുഴിയുമായി കിടക്കുന്ന സംസ്ഥാനത്തു ട്രാഫിക്ക് ലംഘനം പിടികൂടാന്‍ 235 കോടിരൂപ ചിലവിട്ടു അത്യുഗ്രന്‍ ക്യാമറകള്‍ തയ്യാര്‍. കൂടാതെ ദേശീയ പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ 95 ശതമാനവും പ്രവര്‍ത്തിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതലാണ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.
235 കോടിരൂപ ചെലവിട്ടാണ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.726 ക്യാമറകളാണ് മോട്ടോര്‍വാഹനവകുപ്പിന് കെല്‍ട്രോണ്‍ നല്‍കിയത്. വാഹനത്തിന്റെ അമിത വേഗം മാത്രമല്ല പിടികൂടുന്നത് . ഹെല്‍മറ്റ് ,സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്കും പിടിവീഴും. വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക,ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുക,അമിത വേഗം എന്നിവ പിടികൂടാനായി നിര്‍മിത ബുദ്ധി ക്യാമറകളും സജ്ജീകരിക്കും . 700 നിര്‍മിതബുദ്ധി ക്യാമറകളാണ് തയാറാവുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത് . വ്യക്തമായ ചിത്രങ്ങളോടെയാണ് നിയമ ലംഘനം നടത്തുന്ന വാഹനുടമകളെ കണ്ടെത്തുന്നത് . നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചിത്രം സഹിതം കണ്‍ട്രോള്‍ റൂമില്‍ എത്തും . വൈകാതെ തന്നെ നിയമ ലംഘനം ചൂണ്ടികാട്ടി വാഹന ഉടകള്‍ക്ക് നോട്ടീസ് നല്കും . വിവിധതരത്തിലുള്ള നിയമലംഘനങ്ങള്‍ ഇത്തരം ക്യാമറകള്‍ക്ക് വേര്‍തിരിച്ച് കണ്ടെത്താനാകും.
അതായത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങള്‍ ശേഖരിക്കാനാണെങ്കില്‍ നിര്‍മിതബുദ്ധി ക്യാമറകളുടെ സഹായത്തോടെ സാധിക്കും . ഹെല്‍മെറ്റിന് പകരം സമാനരീതിയലുള്ളവ ധരിച്ചാലും പുത്തന്‍ ക്യാമറ കണ്ടുപിടിക്കും . അമിതവേഗം,അപകടകരമായ ഡ്രൈവിംഗ്,കൃത്യമായ നമ്പര്‍പ്ലേറ്റ്,ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് ആദ്യം പിടിവീഴുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ക്യാമറകള്‍ക്ക് സാധിക്കും. അതേസമയം ഇന്ധനം അടിക്കാന്‍ കാശില്ല എന്ന കാരണത്താല്‍ എം വി ഡി വാഹനങ്ങള്‍ ഓടിക്കാനാകാതെ ഒതുക്കി ഇട്ടിരിക്കുന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ക്യാമറയുടെ വാര്‍ത്തകള്‍ വന്നത് എന്നത് രസകരം.