ഭൂമിക്ക് ഇനി 38 വര്‍ഷം കൂടി ആയുസ് ; ലോകാവസാനം പ്രവചിച് ന്യൂട്ടന്റെ കത്ത് പുറത്ത്?
ലോകാവസാനം സംബന്ധിച്ച വാര്‍ത്തകള്‍ നാം ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളില്‍ കാണുന്നത് ആണ്. പലരും ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും മനുഷ്യര്‍ക്ക് ഏറ്റവും ഭയമുള്ള ഒന്നാണ് ഈ ലോകാവസാനം. പലരും ലോകാവസാനം പ്രവചിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ വരുന്ന പ്രവചനം ഏവര്‍ക്കും വിശ്വാസം ഉള്ള ഒരാളില്‍ നിന്നാണ്. പ്രമുഖ ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്റെ ലോകാവസാനം പ്രവചനം സൂചിപ്പിക്കുന്ന കത്താണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
1706-ല്‍ ന്യൂട്ടന്‍ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വിട്ടത്. ഇതിന്‍ പ്രകാരം ഇനി 38 വര്‍ഷങ്ങള്‍ മാത്രമാണ് ലോകാവസാനത്തിനായി ബാക്കിയുള്ളത്. ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇതിനോടകം കത്ത് വൈറലായിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2060-ല്‍ ലോകം ആവസാനിക്കുമെന്നാണ് കത്തിലുള്ളത്. ഇത് വൈകിയാലും നേരത്തെയാകാന്‍ സാധ്യതയൊന്നുമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ അവസാന കാലങ്ങളിലാണ് ന്യുട്ടണ്‍ ഈ കത്ത് എഴുതിയത് എന്ന് പറയപ്പെടുന്നു. 1689-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട് തിരിച്ച് വന്നതോടെയാണ് ന്യൂട്ടന്‍ രോഗശയ്യയിലായത്. പിന്നീട അവസാന കാലത്ത് ഈയത്തില്‍നിന്നും രസത്തില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും വര്‍ഷങ്ങളോളം അതിന്റെ ഗവേഷണത്തിനായി ചിലവഴിക്കുകയുമുണ്ടായി. 1725 ആയപ്പോഴേക്കും തീര്‍ത്തും തളര്‍ന്ന അവസ്ഥയിലേക്ക് എത്തി. തന്റെ 85-ആം വയസ്സില്‍ 1727 മാര്‍ച്ച് 20-ന് അദ്ദേഹം അന്തരിച്ചു. അതേസമയം എന്നാല്‍ കത്തിന്റെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.