ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പെണ്‍കുട്ടി വരനെ തേടുന്നു

ഏറ്റവും നീളം കൂടിയ കാലുകള്‍ ഉള്ള പെണ്‍കുട്ടി എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ റഷ്യന്‍ സുന്ദരിയായ എകറ്റെറിന ലിസിനയാണ് വരനെ തേടുന്നത്. 6 അടി 9 ഇഞ്ച് ആണ് ലിസിനയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലുമാണ് ലിസിന . ഉയരത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡും ലിസി സ്ഥാപിച്ചു. ഒരു ബന്ധത്തില്‍ ഉയരം പ്രശ്നമല്ലെന്നാണ് ലിസിന പറയുന്നത്. എന്നാല്‍ സമൂഹത്തില്‍ പുരുഷന് ഉയരം കുറവും സ്ത്രീയ്ക്ക് ഉയരവുമുണ്ടെങ്കില്‍ ആ ദമ്പതികളെ മോശം കണ്ണുകളോടെയാണ് കാണുന്നത്. അതുകൊണ്ടാണ് തന്നേക്കാള്‍ 1 അടി ഉയരം കുറവുള്ള ആളുമായി പോലും പ്രണയം തുടങ്ങാന്‍ ലിസിന തയ്യാറായത്. ഡേറ്റിംഗ് ആപ്പുകളിലും ആണ്‍കുട്ടികളെ തിരയുന്നുണ്ട .

ആണ്‍കുട്ടി എന്നെ പരിപാലിക്കുന്ന, എന്നെ ശ്രദ്ധിക്കുന്ന സാമ്പത്തികമായി താങ്ങാനാകുന്ന ഒരാളായിരിക്കണം ‘ ലിസിന പറയുന്നു. നീളം കാരണം ലിസിനയ്ക്ക് പലതവണ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിമാനത്തിലോ കാറിലോ ഇരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് . അവരുടെ വലിപ്പത്തിലുള്ള വസ്ത്രങ്ങളോ ചെരിപ്പുകളോ ലഭ്യമല്ല. അവര്‍ക്കായി പ്രത്യേകം ഷൂസ് ഉണ്ടാക്കണം. ലിസിനയുടെ കുടുംബത്തില്‍ എല്ലാവരും ഉയരം കൂടിയവരാണ്. സഹോദരന്റെ ഉയരം 6 അടി 6 ഇഞ്ച്, അച്ഛന്റെ ഉയരം 6 അടി 5 ഇഞ്ച്, അമ്മയുടെ ഉയരം 6 അടി 1 ഇഞ്ച് എന്നിങ്ങനെയാണ്. പ്രൊഫഷണല്‍ ബാസ്‌കറ്റ്ബോള്‍ കളിക്കാരിയായിരുന്നു ലിസിന. 2008 ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി. എന്നാല്‍ അതില്‍ നിന്ന് വിരമിച്ച ശേഷമാണ് മോഡലിംഗ് ലോകത്തേക്ക് ചുവടുവച്ചത്.29 കാരിയായ ലിസിനയുടെ ഇടതുകാലിന്റെ നീളം 132.8 സെന്റിമീറ്ററും വലതുകാലിന്റെ നീളം 132.2 സെന്റിമീറ്ററുമാണ്.