ഇന്ധന വില വര്‍ധനവിനൊപ്പം പാചകവാതക വിലയും കൂട്ടി
ഇന്ധനവില വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും വര്‍ധിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 956 രൂപയായി. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. അതേസമയം പെട്രോള്‍-ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തില്‍ എത്തി. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വര്‍ധനവ്.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.