മാസ്‌ക് ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല എന്ന് കേന്ദ്രം
മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്. ഇന്ന് രാവിലെ മുതല്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസ് ഇല്ല എന്നിങ്ങനെയുള്ള ധാരാളം റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എല്ലാ മാധ്യമങ്ങളും അത് വാര്‍ത്തയായി നല്‍കുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും. അതേസമയം, മാസ്‌ക്കുപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യവുമില്ല.