അമ്മയെ കാണാന്‍ വരണം ; യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ച് സഹോദരി ശശി സിംഗ്
അമ്മയെ വന്നു കാണണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ച് സഹോദരി ശശി സിംഗ്. ഉത്തര്‍ പ്രദേശില്‍ BJP യ്ക്ക് ചരിത്രവിജയം സമ്മാനിച്ചുകൊണ്ട് യോഗി ആദിത്യനാഥ് രണ്ടാംവട്ടം മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന അവസരത്തിലാണ് സഹോദരിയുടെ അഭ്യര്‍ത്ഥന. ഉത്തരാഖണ്ഡിലാണ് യോഗിയുടെ അമ്മ താമസിക്കുന്നത്. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലെ പഞ്ചൂര്‍ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്റെ ജനനം.
18-ാം വയസിലാണ് അദ്ദേഹം സന്യാസിയാകാനുള്ള തീരുമാനവുമായി വീടുവിട്ടിറങ്ങി ഗോരഖ്പൂരില്‍ എത്തിച്ചേരുന്നത്. എന്നാല്‍, താന്‍ സന്യാസിയാകാന്‍ പോകുകയാണെന്ന വിവരം അദ്ദേഹം വീട്ടില്‍ ആരെയും അറിയിച്ചിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി. സഹോദരന്‍ രാജ്യം അറിയുന്ന വ്യക്തിയും ബി ജെ പിയുടെ സമ്മോന്നത നേതാവും ആയിരുന്നിട്ടും ഒരു ചായക്കട നടത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയാണ് ശശി സിംഗ്.