വിനായകനെതിരെ പാര്‍വതി തിരുവോത്ത്
മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ‘ഷെയിം’എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും.
എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍, ഹരീഷ് പേരടി, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി ഉള്‍പ്പടെയുള്ള വിനായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷന്‍ വേളയിലാണ് വിനായകന്‍ വിവാദമായ പ്രസ്താവന നടത്തിയത്.