പിണറായി പറഞ്ഞ കണക്ക് തെറ്റ്’; സില്‍വര്‍ ലൈനിന് ഒരു ലക്ഷം കോടിക്ക് മേല്‍ ചെലവെന്ന് റെയില്‍വേ മന്ത്രി
വിവാദ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. വളരെ സങ്കീര്‍ണമായ ഒരു പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാന്‍.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിന്റെ കണക്ക്. എന്നാല്‍ ഇത് ശരിയല്ല. റെയില്‍വേ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേല്‍ പദ്ധതിക്ക് ചെലവാക്കേണ്ടി വരും. എല്ലാം വശവും പരിശോധിച്ച് കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം തുടരെ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനം.